|    Sep 22 Sat, 2018 2:49 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മണിപൂര്‍ സര്‍വകലാശാല: പ്രക്ഷോഭം പിന്‍വലിച്ചു

Published : 24th August 2018 | Posted By: kasim kzm

ഇംഫാല്‍: മണിപ്പൂര്‍ സര്‍വകലാശാലയില്‍ അധ്യാപകരും വിദ്യാര്‍ഥികളും കഴിഞ്ഞ 85 ദിവസമായി നടത്തിവരുന്ന പ്രക്ഷോഭം പിന്‍വലിച്ചു. വിദ്യാര്‍ഥികളുടെ താല്‍പര്യം കണക്കിലെടുത്താണു സമരം പിന്‍വലിക്കുന്നതെന്നു മണിപ്പൂര്‍ സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് എം ദയാമാന്‍ സിങ് അറിയിച്ചു. വൈസ് ചാന്‍സലര്‍ എ പി പാണ്ഡെയെ പുറത്താക്കണമെന്നും അദ്ദേഹത്തിനെതിരേ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളും അധ്യാപകരും സമരം തുടങ്ങിയത്. സമരം തീര്‍ക്കാന്‍ സമരക്കാരും സര്‍വകലാശാലാ അധികൃതരും കേന്ദ്രവും നേരത്തെ കരാറില്‍ ഒപ്പുവച്ചിരുന്നു. ക്ലാസുകള്‍ പുനരാരംഭിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടതു സര്‍വകലാശാല അധികൃതരാണെന്നു വിദ്യാര്‍ഥി സംഘടനകള്‍ പറഞ്ഞു. പാണ്ഡെയെ മാറ്റണമെന്ന ആവശ്യത്തില്‍ മാറ്റമൊന്നുമില്ലെന്ന് ദയാമാന്‍സിങ് പറഞ്ഞു. പാണ്ഡെ പുനര്‍ നിയമിക്കാനുള്ള ഏത് നീക്കവും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss