|    Aug 23 Wed, 2017 8:08 am
FLASH NEWS

മണിചെയിന്‍ മാതൃകയില്‍ പണംതട്ടിയ അഞ്ചംഗ സംഘം പിടിയില്‍

Published : 8th August 2017 | Posted By: fsq

 

കൊച്ചി: മണിചെയിന്‍ മാതൃകയില്‍ യുവതീയുവാക്കളില്‍ നിന്ന് അനധികൃതമായി പണംതട്ടിയ കേസില്‍ അഞ്ചംഗസംഘം പിടിയില്‍. മട്ടാഞ്ചേരി സ്വദേശിയായ ഷമീം (26), ഇടുക്കി പുറ്റടി സ്വദേശി മോനേഷ് (28), എളമക്കര സ്വദേശി മുഹമ്മദ് റമീസ് (24), നോര്‍ത്ത് പറവൂര്‍ സ്വദേശി ജോയല്‍ ജോഷി (27), ആലുവ സ്വദേശി ജിഷ്ണു മോഹന്‍ (27) എന്നിവരാണ് പിടിയിലായത്.മലീസ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയറക്ട് സെല്ലിങ് കമ്പനിയുടെ കേരളത്തിലെ ഫ്രാഞ്ചൈസിയായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേരിലാണ് എറണാകുളം മുതല്‍ തിരുവനന്തപുരംവരെ പല സ്ഥലങ്ങളിലായി ഓഫിസ് തുറന്ന് പതിനായിരക്കണക്കിനാളുകളില്‍ നിന്നായി 100 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന് കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നോര്‍ത്ത് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതികള്‍ അറസ്റ്റിലായത്. കൊച്ചി സിറ്റി പോലിസ് കമ്മിഷണറുടെയും അസി. കമ്മിഷണറുടെയും നിര്‍ദേശപ്രകാരം എറണാകുളം നോര്‍ത്ത് സിഐ കെ ജെ പീറ്ററിന്റെ നേതൃത്വത്തില്‍ നോര്‍ത്ത് എസ്‌ഐ വിപിന്‍ദാസ്, സീനിയര്‍ സിപിഒമാരായ ഗിരീഷ് ബാബു, വിനോദ് കൃഷ്ണ, രാജേഷ് കെ ആര്‍ ശ്രീകുമാര്‍, മിഥുന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക