|    Feb 24 Sat, 2018 5:27 pm
Home   >  Todays Paper  >  Page 5  >  

മണിക്കെതിരേ യുഡിഎഫ് നിയമനടപടിക്ക്

Published : 3rd May 2017 | Posted By: fsq

 

തിരുവനന്തപുരം: മന്ത്രി എം എം മണിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരേ യുഡിഎഫ് നിയമനടപടിക്ക്. സ്ത്രീത്വത്തെ അപമാനിച്ച മണിക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ ഇന്നലെ രാവിലെ ചേ ര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു. യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി പി ടി തോമസ് എംഎല്‍എ ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പ്രത്യേക ഹരജി നല്‍കും. ശൂന്യവേളയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം സഭയെ അറിയിച്ചത്. മന്ത്രി എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരായ ബഹിഷ്‌കരണം തുടരുമെന്നും പ്രതിപക്ഷനേതാവ് നിയമസഭയില്‍ വ്യക്തമാക്കി. മന്ത്രി രാജിവയ്ക്കുംവരെ പ്രതിഷേധം തുടരും. ജനകീയ പ്രശ്‌നങ്ങളില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതിനാല്‍ സഭ ബഹിഷ്‌കരിക്കുന്നില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സഭാനടപടികളോട് സഹകരിച്ച പ്രതിപക്ഷം ഇന്നലെ മുഴുവന്‍ സമയം നടപടികളില്‍ പങ്കാളികളായി.ഇന്നലെ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ആരംഭിച്ചു. മണിയെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന ബാനറും സഭയ്ക്കുള്ളില്‍ ഉയര്‍ത്തി. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി മറുപടി പറയാന്‍ എഴുന്നേറ്റു. എന്നാല്‍, പ്രതിപക്ഷത്തിന്റെ മുദ്രാവാക്യം വിളി മന്ത്രിയുടെ മറുപടിപ്രസംഗത്തെ പലപ്പോഴും തടസ്സപ്പെടുത്തി. ഒടുവില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രത്യേക ഹരജിയുടെയും ബഹിഷ്‌കരണത്തിന്റെയും കാര്യം വ്യക്തമാക്കിയപ്പോഴാണ് ബഹളം അവസാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss