|    Aug 21 Tue, 2018 12:32 am
FLASH NEWS
Home   >  Kerala   >  

മണല്‍ ലോറിക്കാരില്‍ നിന്ന് പിരിവ്: വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം

Published : 6th July 2018 | Posted By: sruthi srt

തിരുവനന്തപുരം: കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടു വരുന്ന ലോറിക്കാരില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ പോലിസുകാരും എക്‌സൈസുകാരും പണം വാങ്ങുന്നുവെന്ന മാധ്യമ വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് സംസ്ഥാന പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

നിയമാനുസൃതം രേഖകള്‍ എല്ലാമുണ്ടെങ്കില്‍ മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കാനാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss