|    Jul 21 Fri, 2017 8:15 am

മണല്‍ ലഭിക്കുന്നില്ല; സിമന്റ് പാത്ര വ്യവസായം പ്രതിസന്ധിയില്‍

Published : 15th July 2017 | Posted By: fsq

 

വടകര: തുറമുഖ വകുപ്പിന്റെ മണലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ പാക്കയില്‍ പ്രദേശത്തെ സിമന്റ് പാത്ര വ്യവസായം പ്രതിസന്ധിയില്‍. അന്‍പത് വര്‍ഷത്തിലധികമായി ഈ പ്രദേശത്തെ കുടില്‍ വ്യവസായമായി ആരംഭിച്ചതാണ് സിമന്റ് പാത്ര വ്യവസായം. പലതരം ചെടി ചട്ടികള്‍, വീട്ടാവശ്യത്തിന് വേണ്ട കരകൗശല വസ്തുക്കള്‍, തൂണുകള്‍, വീപ്പകള്‍ തുടങ്ങിയവയാണ് നിര്‍മ്മാണ വസ്തുക്കള്‍. ഈ വ്യവസായത്തിന്റെ പ്രധാന അസംസ്‌കൃത വസ്തുക്കളായി ഉപയോഗിക്കുന്നത് മണലും, സിമന്റുമാണ്. വടകര അഴിമുഖത്തുനിന്നുള്ള കക്കട്ടി കടവില്‍ നിന്നാണ് ഇതേ വരെ തോണി മാര്‍ഗ്ഗം മണല്‍ ലഭിച്ചു കൊണ്ടിരുന്നത്. എന്നാല്‍ തുറമുഖ മണലിന് ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെ ആവശ്യത്തിന് മണല്‍ ലഭിക്കാതായിരിക്കയാണ്. 59 ചെറുകിട വ്യവസായ യൂണിറ്റുകള്‍ നേരത്തെ പ്രവൃത്തിച്ചിരുന്ന സ്ഥാനത്ത് ഇന്ന് പകുതിയിലധികവും പ്രവര്‍ത്തനം നിര്‍ത്തിയിരിക്കയാണ്. ബാക്കിയുള്ളവ ഏത് സമയത്തും പ്രവര്‍ത്തനം നിര്‍ത്തി വെയ്‌ക്കേണ്ട അവസ്ഥയിലാണ്. ഗുണമേന്മയുള്ള മണല്‍ തോണി മാര്‍ഗ്ഗം ലഭിച്ചാല്‍ മാത്രമേ നിലവിലുള്ളവ നില നിര്‍ത്താന്‍ കഴിയുകയുള്ളൂ. ആയിരത്തോളം തൊഴിലാളികള്‍ നേരിട്ടും, ഇത്ര തന്നെ അനുബന്ധ തൊഴിലാളികളും ഈ മേഖലയില്‍ ജോലി ചെയ്തു വരുന്നുണ്ട്. ഈ വ്യവസായത്തെ രക്ഷിക്കാന്‍ ആവശ്യമായ നടപടിയെടുക്കണമെന്ന് പാക്കയില്‍ സിമന്റ് ക്രാഫ്റ്റ് വര്‍ക്കേഴ്‌സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി അനന്തന്‍ അധ്യക്ഷത വഹിച്ചു. പി രാജന്‍, ഒവി സഹദേവന്‍, എന്‍ രാജരാജന്‍, കെപി ദിനേശന്‍, കെപി ജനാര്‍ദ്ദനന്‍, പിഎല്‍ ബാലകൃഷ്ണന്‍, എന്‍ ബാലന്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക