|    Apr 30 Sun, 2017 10:48 am
FLASH NEWS

മണല്‍ മാഫിയക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ മേല്‍ ലോറി പാ്ഞ്ഞു കയറി 20 പേര്‍ മരിച്ചു

Published : 21st April 2017 | Posted By: G.A.G

തിരുപ്പതി : മണല്‍ മാഫിയക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ മേല്‍ ലോറി പാഞ്ഞു കയറി ഇരുപത് പേര്‍ മരിച്ചു.
ആന്ധ്രാ പ്രദേശിലെ തിരുപതിയ്ക്കടുത്താണ് സംഭവം. ക്ഷേത്രനഗരമായ തിരുപ്പതിക്ക് മുപ്പത് കിലോമീറ്റര്‍ അകലെയാണ് ദുരന്തം. മരണ സംഖ്യ സംബന്ധിച്ച് വ്യത്യസ്തമായ റിപോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
ഡ്രൈവര്‍ മദ്യപിച്ചിരുന്നതായാണ് സൂചന.
ലോറി ഒരു ഇലക്ട്രിക് പോസ്റ്റിലിടിച്ചശേഷം കര്‍ഷകരുടെ മേല്‍ പാഞ്ഞു കയറുകയായിരുന്നു. പോസ്റ്റില്‍ നിന്ന് ഷോക്കേറ്റാണ് ചിലര്‍ മരിച്ചതെന്ന് തിരുപതി റൂറല്‍ എസ് പി വിജയലക്ഷ്മി പറഞ്ഞു. ഏതാനും പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day