|    Feb 27 Mon, 2017 10:19 pm
FLASH NEWS

മണല്‍ ഖനനം: പഞ്ചായത്തുകള്‍ ഓഡിറ്റ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

Published : 10th November 2016 | Posted By: SMR

കണ്ണൂര്‍: മണല്‍ഖനനത്തിന് പാരിസ്ഥിതികാനുമതി ലഭിക്കുന്നതിനായി പഞ്ചായത്തുകള്‍ സാ ന്റ് ഓഡിറ്റ് റിപോര്‍ട്ട് ഉടന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം. ഓണ്‍ലൈനായി സാന്‍ഡ് ഓഡിറ്റ് റിപോര്‍ട്ട് നല്‍കുന്നതിനുളള പരിശീലനം യോഗത്തില്‍ നല്‍കി. ജില്ലയില്‍ മണല്‍ക്കടവുള്ള പഞ്ചായത്തുകളില്‍ നിന്നായി 30 സെക്രട്ടറിമാര്‍ പങ്കെടുത്തു. ജില്ലയില്‍ മണലെടുപ്പ് ഉള്‍പ്പെടെയുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് പാരിസ്ഥിതികാനുമതി നല്‍കുന്നതിന് ജില്ലാ കലക്ടര്‍ അധ്യക്ഷനായി രൂപീകരിച്ച ജില്ലാ പരിസ്ഥിതി ആഘാത നിര്‍ണയ സമിതിക്കാണ് റിപോര്‍ട്ട് നല്‍കേണ്ടത്. സമിതി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. നദീതട സംരക്ഷണത്തിലും മണല്‍ഖനനം നിയന്ത്രിക്കുന്നതിലും തദ്ദേശഭരണ സ്ഥാനപങ്ങള്‍ പരാജയപ്പെട്ടതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയികുന്നു. പൊതുലേലത്തിലൂടെ മണലിന്റെ വില നിശ്ചയിക്കാന്‍ സാന്‍ഡ് ആക്ട് കടവ് കമ്മിറ്റികളെ അധികാരപ്പെടുത്തുന്നുണ്ടെങ്കിലും ഒരു ജില്ലയിലും പൊതുലേലം നടത്തിയിട്ടില്ല. നദികളുടെ സംരക്ഷണത്തിന് റിവര്‍മാപ്പിങും സാന്‍ഡ് ഓഡിറ്റും നടത്തണമെന്ന് ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി ഓഡിറ്റ് റിപോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day