|    Jul 22 Sun, 2018 6:30 pm
FLASH NEWS

മണല്‍ക്കടത്ത്; ടിപ്പര്‍ ലോറി കസ്റ്റഡിയില്‍

Published : 22nd September 2017 | Posted By: fsq

 

താമരശ്ശേരി: അനധികൃതമായി മണല്‍ കടത്തിയ ടിപ്പര്‍ ലോറി പോലിസ് പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. താമരശ്ശേരി വെട്ടി ഒഴിഞ്ഞ തോട്ടത്തില്‍ നിന്നാണ് അഡീഷനല്‍ എസ്‌ഐ സലീമിന്റെ നേതൃത്വത്തില്‍ ലോറി പിടികൂടിയത്. പോലിസിന്റെ കണ്ണുവെട്ടിച്ച് ഊടു വഴികളിലൂടെ കടത്തുകയായിരുന്ന മണലാണ് താമരശ്ശേരി പോലിസ് പിടികൂടിയത്. മണലുമായി വരികയായിരുന്ന കെ എല്‍ 11 എ ഡി 6524 നമ്പര്‍ ടിപ്പര്‍ ലോറിക്ക് പോലിസ് കൈ കാണിച്ചതോടെ ലോറി നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പോലിസ് ടിപ്പര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുതുപ്പാടി ഭാഗത്ത് പുഴയില്‍ നിന്നും അനധികൃതമായി ഖനനം ചെയ്ത മണലാണെന്നാണ് സംശയം. പൊതു മുതല്‍ മോഷണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലിസ് കേസെടുത്തത്. പ്രതികളെ കുറിച്ചും പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss