|    Jul 25 Tue, 2017 6:21 am
FLASH NEWS

മണലെടുപ്പിനിടെ സംഘര്‍ഷം;വീടുകള്‍ക്കുനേരെ അക്രമം

Published : 5th October 2016 | Posted By: Abbasali tf

മഞ്ചേശ്വരം: ഭരണ കക്ഷി നേതാക്കളുടെ മണലെടുപ്പ് കേന്ദ്രത്തില്‍ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. നാല് വീടുകള്‍ക്കും ഒരു ബൈക്കിനും നേരെ അക്രമമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു. കാറും പിടികൂടി. ഇന്നലെ രാവിലെ പത്തോടെ ഉപ്പള പെരിങ്കടി കടപ്പുറത്താണ് സംഘര്‍ഷം ഉടലെടുത്തത്. സിപിഎം ഉപ്പള ലോക്കല്‍ കമ്മിറ്റിയിലെ രണ്ടു അംഗങ്ങളുടെ നിയന്ത്രണത്തില്‍ നടത്തുന്ന പെരിങ്കടി കടപ്പുറത്തെ അനധികൃത മണലെടുപ്പ് കേന്ദ്രത്തിലാണ് സംഘര്‍ഷം ഉടലെടുത്തത്.ഇവിടെ നിന്നും എടുക്കുന്ന മണല്‍ മിനിലോറി, ഓട്ടോ റിക്ഷ, സുമോ എന്നിവയിലാണ് കടത്തിക്കൊണ്ടുപോകുന്നത്. ഇവിടെ മണലെടുക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ റെയ്ഡില്‍ കഴിഞ്ഞ പത്തുദിവസത്തിനിടയില്‍ മൂന്നു വാഹനങ്ങള്‍ പിടികൂടിയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം സിപിഎം നേതാവ് വെള്ള നിറത്തിലുള്ള സുമോ കാര്‍ മാസവാടകക്ക് വാങ്ങി മണല്‍ കടത്തിയിരുന്നു. പെരിങ്കടിയിലെ ഒരു യുവാവിനെയാണ് ഇതിന്റെ ഡ്രൈവറായി നിയമിച്ചിരുന്നത്.ഇന്നലെ പുലര്‍ച്ചയെ മണല്‍ കൊണ്ടുപോകാനായി യുവാവ് എത്തിയപ്പോള്‍ ഇയാളെ ഒഴിവാക്കി പകരം മറ്റൊരു യുവാവിനെ ഡ്രൈവറായി നിയമിച്ചതായി അറിയിക്കുകയായിരുന്നു.ഇതോടെ വാക്കുതര്‍ക്കം ഉടലെടുക്കുകയും പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പെരിങ്കടിയിലെ ഇസ്മായില്‍, മുഹമ്മദ്, അഷ്‌റഫ്, അബ്ദുല്ല എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് അക്രമം ഉണ്ടായത്. മഞ്ചേശ്വരം പോലിസ് അന്വേഷിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക