|    Feb 24 Fri, 2017 12:38 am

മണലെടുത്ത കുഴി ചതിച്ചു; വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചതില്‍ നടുക്കം മാറാതെ നാട്ടുകാര്‍

Published : 29th November 2016 | Posted By: SMR

പൊവ്വല്‍: ബാവിക്കര പുഴയില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചതിന്റെ നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍.  പൊവ്വല്‍ നെല്ലിക്കട്ടയിലെ മുഹമ്മദിന്റെ മകന്‍ അസീസ്(18), മുഹമ്മദിന്റെ സഹോദരി പുത്രനും കിന്നിംഗാറിലെ അബ്ദുല്‍ഖാദറിന്റെ മകനുമായ ഹാഷിം(13) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് നാട്ടുകാര്‍ ഇറങ്ങിയെങ്കിലും രണ്ട് വിദ്യാര്‍ഥികളുടെ മൃതദേഹമാണ് ബാവിക്കര പുഴയില്‍ നിന്നും കണ്ടെടുക്കാനായത്. മരണവിവരം അറിഞ്ഞതോടെ പുഴക്കരയിലും മരിച്ച വിദ്യാര്‍ഥികളുടെ വീട്ടിലും നിരവധി പേര്‍ എത്തി. ഇന്നലെ ഹര്‍ത്താലായതിനാല്‍ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. അവധി ആഘോഷിക്കാനാണ് ഹാഷിം അമ്മാവന്‍ മുഹമ്മദിന്റെ നെല്ലിക്കട്ടയിലെ വീട്ടിലെത്തിയത്. ഇവിടെ നിന്നാണ് ഇവര്‍ അസീസിനും അദ്‌നാനും ഫാത്തിമക്കും ഒപ്പം അമ്മാവന്റെ കൂടെ ബാവിക്കര പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയില്‍ ഈ സമയത്ത് ഒഴുക്കുണ്ടായിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. കുളിക്കുന്നതിനിടയിലാണ് ഇരുവരും മുങ്ങിത്താഴ്ന്നത്. ഇവരെ രക്ഷപ്പെടുത്താന്‍ മുഹമ്മദ് ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. മുഹമ്മദ് ഒച്ചവച്ച് നാട്ടുകാരെ വിവരം അറിയിച്ചു. നാട്ടുകാര്‍ എത്തി. ഫയര്‍ഫോഴ്‌സിനും വിവരം അറിയിച്ചു. കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും അതിനിടെ ഇരുവരേയും കരക്കെടുത്തിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മണല്‍ എടുത്ത ചതിക്കുഴിയിലാണ് ഇവര്‍ അകപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. നേരത്തേയും ഇവിടെ നിരവധി അപകടങ്ങളുണ്ടായിരുന്നു. മയ്യിത്ത് സൂക്ഷിച്ച കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിരവധി പേര്‍ എത്തി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ ഇരുവരുടേയും വീടുകളിലെത്തിച്ച് അല്‍പസമം പെ ാതുദര്‍ശനത്തിന്

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക