|    Mar 25 Sat, 2017 7:33 am
FLASH NEWS

മണലെടുക്കാനെത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെ തടഞ്ഞു

Published : 27th September 2016 | Posted By: SMR

അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറിലെ മണലെടുക്കാനെത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെ മല്‍സ്യത്തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഉദ്യോഗസ്ഥര്‍ മൂന്ന് ടിപ്പറുകളുമായെത്തിയത്.
ഇവര്‍ എത്തുന്ന വിവരമറിഞ്ഞ് ധീവരസഭ 59, 60, 61 കരയോഗ അംഗങ്ങള്‍ ധീവരസഭ താലൂക്ക് പ്രസിഡന്റ് കെ പ്രദീപിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. തുടര്‍ന്ന് അമ്പലപ്പുഴ സിഐ വിശ്വംഭരന്‍, എസ് ഐ പ്രതീഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാലിസ് സന്നാഹവും ഇവിടെയെത്തി. മണലെടുക്കാനായി ഐആര്‍ഇ ഉദ്യോഗസ്ഥര്‍ കൊണ്ടുവന്ന രേഖകളില്‍ ആധികാരികത ഇല്ലായിരുന്നുവെന്ന് ധീവരസഭ നേതാക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് പോലിസിന്റെ നിര്‍ദേശപ്രകാരം മണലെടുക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു. ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകാതെ ഇവിടെ നിന്ന് മണല്‍ കൊണ്ടുപോവാന്‍ ഐ ആര്‍ഇയെ അനുവദിക്കില്ലെന്ന് ധീവരസഭാ നേതാക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസമായി ഇവിടെ ഡ്രഡ്ജിങും നിലച്ചിരിക്കുകയാണ്.  250 മീറ്റര്‍ പുലിമുട്ട് നിര്‍മിക്കാന്‍ പന്ത്രണ്ടര കോടി നബാര്‍ഡില്‍ ഉള്‍പ്പെടുത്തി അനുവദിച്ചെങ്കിലും ഇതിന്റെ നിര്‍മാണവും ഇതുവരെ ആരംഭിച്ചിട്ടില്ല. പുലിമുട്ടിനുള്ളില്‍ മണല്‍ അടിഞ്ഞതോടെ ചെറുവള്ളങ്ങള്‍ക്കുംപോലും ഹാര്‍ബറിനുള്ളില്‍ കടക്കാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.

(Visited 10 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക