|    Mar 30 Thu, 2017 6:18 pm
FLASH NEWS

മണലിയിലെ കൊലപാതകം: ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ പരിശോധന ശക്തമാക്കി

Published : 2nd July 2016 | Posted By: SMR

ആമ്പല്ലൂര്‍: ദേശീയപാതയോരത്ത് മണലിയില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ തൊഴിലാളി ക്യാംപുകളില്‍ റൂറല്‍ എസ്പി നിശാന്തിനിയുടെ നേതൃത്വത്തില്‍ പോലിസ് പരിശോധന ശക്തമാക്കി.
മേഖലകള്‍ തിരിച്ച് പോലിസ് സ്‌ക്വോഡുകളായാണ് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പരിശോധന നടത്തിയത്. സംശയാസ്പദമായി റോഡില്‍ കാണുന്ന അന്യസംസ്ഥാന തൊഴിലാളികളെയും പോലിസ് ചോദ്യം ചെയ്ത് വരുന്നുണ്ട്. എന്നാല്‍ കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
എസ്പിയുടെ സ്‌പെഷല്‍ സ്‌ക്വോഡും ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പുതുക്കാട് പോലിസുമാണ് അന്വേഷണം നടത്തുന്നത്. മൃതദേഹം കണ്ടെത്തിയ കിണര്‍ മോട്ടോര്‍ പമ്പ് സെറ്റ് ഉപയോഗിച്ച് വറ്റിച്ചെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞില്ല.
ജില്ലയ്ക്ക് പുറമെയുള്ള സ്റ്റേഷനുകളിലും കാണാതായവരുടെ പരാതികള്‍ പോലിസ് പരിശോധിച്ചു വരുന്നുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day