|    Jul 27 Thu, 2017 10:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

മണപ്പുറം ഫിനാന്‍സില്‍ നിന്ന് 9 കോടിയുടെ സ്വര്‍ണം കവര്‍ന്നു

Published : 30th September 2016 | Posted By: SMR

നാഗ്പൂര്‍: മണപ്പുറം ഫിനാന്‍സിന്റെ ഭീം ചൗക് ശാഖയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ജീവനക്കാരും ഇടപാടുകാരുമടക്കം ഒമ്പതു പേരേ ബന്ദിയാക്കിയ ശേഷമാണ് അഞ്ചംഗസംഘം മൂന്നുലക്ഷം രൂപയും 9.30 കോടി രൂപ വിലമതിക്കുന്ന 30.9 കിലോഗ്രാം സ്വര്‍ണവും കവര്‍ന്നത്.
ഇടപാടുകാര്‍ എന്ന വ്യാജേനയാണ് കവര്‍ച്ചക്കാര്‍ സ്ഥാപനത്തിലെത്തിയത്. സ്ഥാപനത്തില്‍ സുരക്ഷാഭടന്‍ ഇല്ലാതിരുന്നത് കവര്‍ച്ചക്കാര്‍ക്ക് എളുപ്പമായി. തോക്ക് ചൂണ്ടിയാണ് ജീവനക്കാരെയും ഇടപാടുകാരെയും ബന്ദികളാക്കിയത്. അവരുടെ മൊബൈല്‍ ഫോണുകളും കവര്‍ച്ചക്കാര്‍ തട്ടിപ്പറിച്ചതായി പോലിസ് പറഞ്ഞു.
സിസിടിവി കാമറകള്‍ തകര്‍ത്തെങ്കിലും അവയിലൊന്നില്‍ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കവര്‍ച്ചക്കാരെ പിടികൂടാന്‍ ഈ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ് പോലിസ്. ലോക്കറുകളിലുണ്ടായിരുന്ന സ്വര്‍ണം രണ്ട് ചാക്കുകളില്‍ നിറച്ചാണ് അവര്‍ സ്ഥലംവിട്ടത്.
സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പോലിസ് പരിശോധിക്കുന്നുണ്ട്. കവര്‍ച്ചയ്ക്കു പിന്നില്‍ അന്തര്‍സംസ്ഥാന സംഘമാവാനുള്ള സാധ്യത പോലിസ് തള്ളി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക