|    Oct 16 Tue, 2018 9:56 am
FLASH NEWS

മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ മോഷണം: പ്രതി അറസ്റ്റില്‍

Published : 12th September 2017 | Posted By: fsq

 

ചാവക്കാട്: മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ മൂന്നു ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കോട്ടപ്പടി കുളങ്ങര വീട്ടില്‍ ബിജു(20)വാണ് അറസ്റ്റിലായത്. മറ്റൊരു മോഷണം നടത്തുന്നതിനിടേയാണ് പ്രതി പിടിയിലായത്. പ്രതിയുമായി ഇന്ന് പോലിസ് തെളിവെടുപ്പ് നടത്തുമെന്ന് എസ്‌ഐ എം കെ രമേഷ് പറഞ്ഞു. ഗുരുവായൂരില്‍ മോഷണം നടത്തുന്നതിനിടയിലാണ് പ്രതിയും കൂട്ടാളികളും കുടുങ്ങിയത്. ഒരാള്‍ ഓടി രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാവാത്ത മറ്റൊരു പ്രതിയെ ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 24ന് പുലര്‍ച്ചേയാണ് മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ മൂന്നു ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് മോഷണം നടത്തിയത്. ഒരു ഭണ്ഡാരം എടുത്തു കൊണ്ടുപോകുകയും ചെയ്തിരുന്നു. മോഷ്ടാവിന്റെ ചെരുപ്പ് ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് നിന്നും മോഷണത്തിനുപയോഗിച്ചതെന്ന കരുതുന്ന ചുറ്റികയും പിക്കാസും ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുനിന്നും കണ്ടെത്തുകയും ചെയ്്തിരുന്നു. എട്ടു വര്‍ഷം മുമ്പും മണത്തല നാഗയക്ഷി ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss