|    Nov 24 Fri, 2017 5:31 am
FLASH NEWS

മണത്തലയിലെ സംഘട്ടനം ; ഡിസിസി ജനറല്‍ സെക്രട്ടറിമാരുടെ പ്രസ്താവനയ്ക്ക് എതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്

Published : 4th August 2017 | Posted By: fsq

 

ചാവക്കാട്: മണത്തല പരപ്പില്‍താഴത്ത് നടന്ന ആക്രമണം ഹനീഫ വധക്കേസ് പ്രതികളും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണെന്ന ഡിസിസി ജനറല്‍ സെക്രട്ടറിമാരുടെ പ്രസ്താവനക്കെതിരേ ഐ ഗ്രൂപ്പ് വിഭാഗം യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ആക്രമണത്തിനിരയായ മിഥുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ശാക്കിര്‍ പ്രവര്‍ത്തകനുമാണെന്ന്് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എച്ച് എം നൗഫല്‍, ചാവക്കാട് മണ്ഡലം പ്രസിഡന്റ് എം എ തബ്ഷീര്‍, ഗുരുവായൂര്‍ മണ്ഡലം പ്രസിഡന്റ് നിഖില്‍ ജി കൃഷ്ണന്‍, കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആക്രമണത്തിനിരയായവര്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളെല്ലെന്ന ഡിസിസി ജനറല്‍ സെക്രട്ടറിമാരുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. സംഭവത്തില്‍ പ്രതികളെ അറസ്റ്റു ചെയ്ത പോലിസ് അഭിനന്ദിക്കുന്നതിനു പകരം പോലിസിനെ വിമര്‍ശിക്കുന്ന ഡിസിസി ജനറല്‍ സെക്രട്ടറിമാരുടെ നടപടി അംഗീകരിക്കാനാവില്ല. അറസ്റ്റിലായ കെഎസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് സറൂക്കിനെ പുറത്താക്കുന്നതിനു പകരം രക്ഷപ്പെടുത്താനാണ് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ ശ്രമിക്കുന്നത്. ആത്മാഭിമാനം ഉണ്ടെങ്കില്‍ ഇവര്‍ കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേരുകയാണ് ചെയ്യേണ്ടത്. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ കെപിസിസി നേതൃത്വം തയ്യാറാകണമെന്നും നിരന്തരം പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഡിസിസി ഭാരവാഹികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തയ്യാറല്ലെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ വി സത്താര്‍, പ്രവാസി കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീഷ് പാലയൂര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക