|    May 30 Tue, 2017 2:57 pm
FLASH NEWS

മണക്കായില്‍ വാഹനങ്ങള്‍ തകര്‍ത്തു

Published : 26th May 2016 | Posted By: SMR

ഉരുവച്ചാല്‍: മണക്കായിയില്‍ വാഹനങ്ങള്‍ക്കു നേരെ അക്രമം. സിപിഎം അനുഭാവിയുടെ പറമ്പിലെ പമ്പ് സെറ്റും നശിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ബിജെപി പ്രവര്‍ത്തകന്റെയും വാഹനങ്ങള്‍ക്കു നേരെയാണ് ആക്രമം നടന്നത്.
മണക്കായി പാറേക്കാട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകനായ റിയാസിന്റെ മിനിലോറിയുടെ ചില്ല് തകര്‍ക്കുകയും ടയറില്‍ കേടുപാടുകള്‍ വരുത്തുകയും ചെയ്തു. സമീപത്തെ സിപിഎം അനുഭാവിയായ രാജേഷിന്റെ പറമ്പിലെ കിണറ്റിലെ പൈപ്പും നശിപ്പിച്ചു. തൊട്ടടുത്തുള്ള ബിജെപി പ്രവര്‍ത്തകനായ ബിപീഷിന്റെ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ജീപ്പിന്റെ കണ്ണാടി എറിഞ്ഞ് തകര്‍ത്തു. മൂന്നു പേരുടെയും പരാതിയില്‍ മട്ടന്നൂര്‍ പോലിസ് കേസെടെുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day