|    May 24 Thu, 2018 7:16 pm
FLASH NEWS

മണക്കാട്, കുമാരമംഗലം വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ് ; കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുത്തു

Published : 24th June 2017 | Posted By: fsq

 

തൊടുപുഴ: മണക്കാട്, കുമാരമംഗലം എന്നീ വില്ലേജ് ഓഫിസുകളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. കണക്കില്ലാത്ത 10000 രൂപ കണ്ടെത്തി. മണക്കാട് വില്ലേജ് ഓഫിസിലെ ജീവനക്കാരന്റെ പക്കല്‍ നിന്നാണ് പണം കണ്ടെത്തിയത്. നിരവധി രേഖകളും രണ്ട് വില്ലേജുകളില്‍ നിന്നുമായി പിടിച്ചെടുത്തിട്ടുണ്ട്. ജീവനക്കാരന്റെ കൈയില്‍ നിന്നും ലഭിച്ച പണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി വില്ലേജ് ഓഫിസുകളില്‍ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് തൊടുപുഴയിലെ രണ്ട് വില്ലേജ് ഓഫിസുകളില്‍ റെയ്ഡ് നടത്തിയതെന്ന് വിജിലന്‍സ് ഡിവൈഎസ്പി മഹേഷ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss