|    Jan 17 Tue, 2017 3:34 am
FLASH NEWS

മഡഗാസ്‌കര്‍ നയതന്ത്ര പ്രതിനിധി മരിച്ചനിലയില്‍

Published : 30th June 2016 | Posted By: SMR

ന്യൂഡല്‍ഹി: ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ മഡഗാസ്‌കറിന്റെ ഇന്ത്യയിലെ നയതന്ത്രപ്രതിനിധിയെ മരിച്ചനിലയില്‍ കണ്ടെത്തി. റബേന്‍ജ ഒലിവ(59)യാണു മരിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ ചത്തര്‍പൂരിലുള്ള ഫഌറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുദിവസമായി അദ്ദേഹം ഓഫിസില്‍ എത്തിയിരുന്നില്ല. ഇന്നലെ റബേന്‍ജയെ ഓഫിസില്‍ നിന്ന് ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെത്തുടര്‍ന്ന് വൈകീട്ട് ജീവനക്കാര്‍ ഫഌറ്റിലെത്തി പരിശോധന നടത്തുകയായിരുന്നു. കിടക്കയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 31 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക