|    Jul 17 Tue, 2018 11:10 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മട്ടാഞ്ചേരി മദ്യദുരന്ത കേസിലെ പ്രതി കഞ്ചാവുമായി പിടിയില്‍

Published : 12th October 2016 | Posted By: SMR

കൊച്ചി: 21 വര്‍ഷം മുമ്പ് മട്ടാഞ്ചേരിയിലുണ്ടായ വിഷമദ്യദുരന്തക്കേസിലെ പ്രതിയെ മൂന്നര കിലോ കഞ്ചാവുമായി പോലിസ് അറസ്റ്റ് ചെയ്തു.
ഫോര്‍ട്ടുകൊച്ചി സ്വദേശിനിയും ഇപ്പോള്‍ കങ്ങരപ്പടിയില്‍ വാടകയ്ക്കു താമസിക്കുന്ന കാലംകുളത്ത് വീട്ടില്‍ ജേക്കബിന്റെ ഭാര്യ മറീന എന്ന ജീന(56)യെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.  വാഹനപരിശോധനക്കിടെ പച്ചാളം സ്വദേശിമനുവില്‍നിന്നും 150ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിലെ കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിന് എറണാകുളം നോര്‍ത്ത് പോലിസ് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി പോലിസ് പിടിയിലായത്.  വീട്ടിലെ പരിശോധനയിലാണ് 3.60 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss