|    Nov 19 Sun, 2017 2:23 pm
FLASH NEWS

മട്ടാഞ്ചേരി ബോട്ടുജെട്ടി ഡ്രഡ്ജിങ് : തുറമുഖ ട്രസ്റ്റ് നടപടി തുടങ്ങി

Published : 8th August 2017 | Posted By: fsq

 

മട്ടാഞ്ചേരി: ചെളി അടിഞ്ഞുകൂടിയും മാലിന്യത്താലും പ്രതിസന്ധിയിലായ മട്ടാഞ്ചേരിയിലെ ബോട്ടുജെട്ടി ഡ്രഡ്ജിങ്ങിന് കൊച്ചി തുറമുഖ ട്രസ്റ്റ് കരാര്‍ നടപടി തുടങ്ങി. വര്‍ഷങ്ങളായുള്ള ജനകീയാവശ്യമായിരുന്നു    ജെട്ടി ഡ്രഡ്ജിങ്. കൊച്ചി കായലില്‍ സര്‍വീസ് നടത്തുന്ന ജലഗതാഗത യാത്രാബോട്ടുകളും ഒട്ടേറെ വിനോദ സഞ്ചാര സ്വകാര്യ ബോട്ടുകളും നങ്കൂരമിടുന്ന പ്രധാന ജെട്ടിയാണ് മട്ടാഞ്ചേരിയിലെത്. ചെളി അടിഞ്ഞ് കൂടിയത് മൂലം വേലിയേറ്റ വേളയിലാണ് ഇവിടെ യാത്രാബോട്ടുകള്‍ അടുപ്പിക്കാറുള്ളൂവെന്ന് ബോട്ട് തൊഴിലാളികള്‍ പറഞ്ഞു. 38ലക്ഷം രൂപയാണ് കരാര്‍ തുക. ജെട്ടിക്ക് സമീപത്തെ ചെളി നീക്കം ചെയ്ത് ഏത് ഘട്ടത്തിലും ബോട്ട് അടുപ്പിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നതാണ് കരാര്‍. ഡ്രഡ്ജിങ് പൂര്‍ത്തിയാവുന്നതോടെ ഒട്ടേറെ സ്വകാര്യ ടൂറിസ്റ്റ് ബോ ട്ടുകള്‍ ഇവിടെയെത്തുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ പത്ത് യാത്രാബോട്ട് സര്‍വീസുകളാണ് ഇവിടെ നിന്നുമുള്ളത്. ചില ഘട്ടങ്ങളിലിത് ബോട്ട് നങ്കൂരമിടാന്‍ കഴിയാതെ അവസാന നിമിഷം റദ്ദാക്കാറുമുണ്ട്. സീസണ്‍ കാലത്ത് നിലവില്‍ പ്രതിദിനം 20-30 ബോട്ടുകള്‍ വരെ ജെട്ടിയിലെ ത്താറുണ്ട്. ഇനിയിത് 70 വരെയായി ഉയരുമെന്നാണ് ചെറുകിട കരകൗശല കച്ചവടക്കാര്‍ പറയുന്നത്. ഒപ്പം ടുറിസ്റ്റുകള്‍ക്കും സന്തോഷം പകരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക