|    Oct 19 Fri, 2018 3:33 pm
FLASH NEWS

മട്ടാഞ്ചേരിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു

Published : 15th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: ഇന്നലെ രാവിലെ മുതല്‍ പെയ്ത മഴയില്‍ മട്ടാഞ്ചേരിയില്‍ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. ഒമ്പത് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഭാഗമാണ് നിലം പതിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. മട്ടാഞ്ചേരി ബസാറില്‍ വിജയ ഗഌസ് എംപോറിയത്തിന് സമീപത്തെ കെട്ടിടത്തിന്റെ ഭാഗമാണ് വീണത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഇബ്രാഹിം എന്നയാളുടെ ഭാഗമാണ് വീണത്. അപകട സമയത്ത് താമസക്കാര്‍ ഇവിടെയുണ്ടായിരുന്നു. കെട്ടിട ഭാഗം വീണ് ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ(48), മകള്‍ റഹ്്മത്ത്(28), ഇവരുടെ രണ്ട് വയസ്സുകാരന്‍ മകന്‍ സര്‍ഹാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആദ്യം മട്ടാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലേക്കും പിന്നീട് എറണാകുളത്തേക്കും മാറ്റി. ജീര്‍ണാവസ്ഥയിലായ കെട്ടിടം പനങ്ങാട് സ്വദേശി ഉവൈസിന്റെ ഉടമസ്ഥതയിലുള്ളതാണ്. യഥാസമയം അറ്റകുറ്റ പണികള്‍ നടത്താത്തതാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം. നാല് വര്‍ഷം മുമ്പ് ഈ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ കഴുക്കോല്‍ വീണിരുന്നു. അന്ന് റോപ്പ് ഉപയോഗിച്ച് ഇത് കെട്ടിയിരുന്നതായും പറയുന്നു. അപകടം നടന്ന ഉടനെ ഇവിടത്തെ താമസക്കാരെയെല്ലാം മാറ്റി താമസിപ്പിച്ചു. ഗൃഹോപകരണങ്ങള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ കെട്ടിടത്തിലെ താമസം സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ആളുകളെ  നീക്കിയത്. വളരെ ഉയരത്തിലാണ് ഈ കെട്ടിടത്തിന്റെ മേല്‍ക്കൂര സ്ഥിതി ചെയ്യുന്നത്. മേല്‍ക്കൂരയുടെ അറ്റകുറ്റ പണികളും മറ്റും നടത്തുന്നതിന് കഴിയാത്ത സാഹചര്യമാണെന്നാണ് കെട്ടിട ഉടമ പറയുന്നത്. സംഭവമറിഞ്ഞ് ഡിവിഷന്‍ കൗണ്‍സിലര്‍ ടി കെ അഷറഫ് സ്ഥലത്തെത്തി. ചികില്‍സയില്‍ കഴിയുന്നവരേയും കൗണ്‍സിലര്‍ സന്ദര്‍ശിച്ചു. ഇവരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് മേയര്‍, എംഎല്‍എ എന്നിവരുമായി ചര്‍ച്ച നടത്തുമെന്ന് ടി കെ അഷറഫ് പറഞ്ഞു. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് മട്ടാഞ്ചേരിയില്‍ വിവിധ ഭാഗങ്ങളിലായുള്ളത്. ഇവയില്‍ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. സ്ഥലത്ത് ഇന്ന് കെ ജെ മാക്‌സി എംഎല്‍എ സന്ദര്‍ശനം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss