|    Jun 18 Mon, 2018 1:19 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മട്ടന്നൂര്‍ സ്വദേശി ആസ്‌ത്രേലിയയില്‍ മരിച്ചു

Published : 14th October 2016 | Posted By: SMR

മട്ടന്നൂര്‍: തലശ്ശേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് റിട്ട. അസിസ്റ്റന്റ് സെക്രട്ടറി കൊതേരി ഗായത്രിയില്‍ പി കെ കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (68) ആസ്‌ത്രേലിയയില്‍ മരിച്ചു. രണ്ടര മാസം മുമ്പ് ആസ്‌ത്രേലിയയിലുള്ള മകളുടെ അടുത്തേക്കു പോയതായിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ സിഡ്‌നി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പരേതരായ എം കെ ഗോപാലന്‍ നമ്പ്യാരുടെയും പി കെ ദേവിഅമ്മയുടെയും മകനാണ്. ഭാര്യ: സോന (അധ്യാപിക, ശ്രീശങ്കര വിദ്യാപീഠം മട്ടന്നൂര്‍). മക്കള്‍: അഞ്ജലി, മഞ്ജുഷ, അമൃത. മരുമക്കള്‍: ബിജു നമ്പ്യാര്‍ (ദുബയ്), ഗിരീഷ് (ആസ്‌ത്രേലിയ), നിഖില്‍ (എച്ച്ഡിഎഫ്‌സി ബാങ്ക്, കോഴിക്കോട്). സഹോദരങ്ങള്‍: സുകുമാരിഅമ്മ, രുദ്രാണിഅമ്മ, വിജയന്‍ നമ്പ്യാര്‍, ശ്രീവല്ലി. സംസ്‌കാരം തിങ്കളാഴ്ച ആസ്‌ത്രേലിയയില്‍ നടക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss