|    Oct 21 Sun, 2018 4:32 pm
FLASH NEWS

മട്ടന്നൂര്‍ സംഭവം: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Published : 14th February 2018 | Posted By: kasim kzm

പത്തനംതിട്ട : മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി സുഹൈബിനെ അതിദാരുണമായി കൊലപെടുത്തിയ സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം കേരള ജനതയെ ഞെട്ടിക്കുന്നതും സംസ്ഥാന നിയമവായ്ച്ച തകര്‍ത്തുകൊണ്ട് അക്രമികളുടെ റിക്രൂട്ട് മെന്റ് ഏജന്‍സിയായി മാറിയിരിക്കുന്നവെന്നും ക്രമസമാധാന നില സംരക്ഷിക്കാന്‍ കഴിയാത്ത പിണറായി ഗവണ്‍മെന്റ് രാജിവെച്ച് ജനങ്ങളോട് മാപ്പുപറയണമെന്നും യൂത്ത് കോണ്‍ഗ്രസ് ആറന്മുള നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.പ്രതിഷേധ യോഗം ഡിസിസി പ്രസിഡന്റ് ബാബുജോര്‍ജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എംഎംപി ഹസന്‍ അധ്യക്ഷത വഹിച്ചു.  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡിസിസി വൈസ്പ്രസിഡന്റ് അഡ്വ. എ സുരേഷ് കുമാര്‍, വല്‍സന്‍ ടി കോശി, അഫ്‌സല്‍ വി ഷേയ്ക്ക്, അന്‍സാര്‍മുഹമ്മദ്, അഖില്‍ അഴൂര്‍, എം എ സിദ്ദിഖ്,  വിജയ് ഇന്ദുചൂഡന്‍, അമീന്‍, അനീഷ് മോനച്ചന്‍, ആദര്‍ശ് സുധാകരന്‍, ബൈജു ഭാസ്‌കര്‍ സംസാരിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss