|    Jul 16 Mon, 2018 10:33 am

മട്ടന്നൂര്‍ വ്യവസായ പാര്‍ക്ക് പദ്ധതി എങ്ങുമെത്തിയില്ല

Published : 11th September 2017 | Posted By: fsq

 

കണ്ണൂര്‍: വിമാനത്താവളം ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ പുരോമഗിക്കുന്ന മട്ടന്നൂരില്‍ പ്രതീക്ഷയോടെ തുടങ്ങിയ വ്യവസായ പാര്‍ക്ക് എങ്ങുമെത്തിയില്ല. നിരവധിപേര്‍ക്ക് ജോലി ലഭിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം കീഴല്ലൂര്‍ പഞ്ചായത്തിലെ വെള്ളിയാംപറമ്പില്‍ പാര്‍ക്കിന് തറക്കല്ലിട്ടത്. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല. പിന്നീട് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് സ്ഥലമേറ്റെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി ചുറ്റുമതിലും പ്രവേശന കവാടവും പണിതു. മറ്റ് അനുബന്ധപ്രവൃത്തികളും ആരംഭിച്ചു. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും സ്ഥലം എംഎല്‍എ ഇ പി ജയരാജന്‍ വ്യവസായ മന്ത്രിയായതോടെ പ്രതീക്ഷ ഇരട്ടിക്കുകയും ചെയ്തു. അദ്ദേഹം സ്ഥലം സന്ദര്‍ശിച്ച് പദ്ധതിക്ക് വേഗത കൂട്ടാനുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍, ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി. വന്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ രൂപരേഖ തയ്യാറാക്കിയെങ്കിലും പിന്നീടുള്ള നടപടിക്രമങ്ങള്‍ മന്ദഗതിയിലായി. ആധുനിക സൗകര്യങ്ങളുള്ള വ്യവസായ പാര്‍ക്കിന് വെള്ളിയാംപറമ്പില്‍ 140 ഏക്കര്‍ സ്ഥലമാണ് കിന്‍ഫ്ര എറ്റെടുത്തത്. തൊട്ടടുത്ത് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ആരംഭിക്കുമ്പോ ള്‍ നിരവധി വ്യവസായ സംരഭങ്ങള്‍ ആരംഭിച്ച് കയറ്റുമതി ലക്ഷ്യമിട്ട പദ്ധതിയുടെ പ്രാരംഭപ്രവൃത്തികള്‍ക്ക് അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. അനുബന്ധ റോഡുകള്‍ നിര്‍മിക്കാന്‍ പദ്ധതിയും തയ്യാറാക്കി. 107 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാര്‍ക്കില്‍ 40 ഏക്കറില്‍ പ്ലാസ്റ്റിക് പാര്‍ക്കും പ്രത്യേക മേഖലയില്‍ റീ സൈക്ലിങ് ഫാക്ടറി ഉള്‍പ്പടെയുള്ള സംരംഭങ്ങളും തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിന് 40 കോടി രൂപ ലഭ്യമാക്കാനുള്ള ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം സ്ഥലം സന്ദര്‍ശിച്ചെങ്കിലും അനുകൂലമായ മറുപടി അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss