|    Oct 21 Sun, 2018 9:57 pm
FLASH NEWS

മട്ടന്നൂര്‍ ബസ് സ്റ്റാന്റിലെ കടകള്‍ തുറക്കാന്‍ ധാരണ

Published : 21st September 2017 | Posted By: fsq

 

മട്ടന്നൂര്‍: മട്ടന്നൂര്‍ ബസ് സ്റ്റാന്റിലെ പഴയ നഗരസഭ കെട്ടിടത്തിന്റെ മുകള്‍ഭാഗത്തെ സണ്‍ഷേഡ് കഴിഞ്ഞ ദിവസം തകര്‍ന്നതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ അടച്ച കടകള്‍ താല്‍ക്കാലികമായി തുറന്നുകൊടുക്കാന്‍ ധാരണ. ഇന്നലെ രാവിലെ 11നു നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിതാ വേണുവിന്റെ നേതൃത്വത്തില്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. നിലവില്‍ അപകടാവസ്ഥയിലുള്ള കെട്ടിടത്തില്‍ നിന്നു ഒരു മാസം കൊണ്ട് ഒഴിഞ്ഞുപോവാന്‍ വ്യാപാരിയുമായി ധാരണയില്‍ എത്തിയോടെ പ്രശ്‌നത്തിത് പരിഹാരമായി. ചെറുകിട സ്ഥാപനങ്ങള്‍, ഓഫിസുകള്‍ എന്നിവ 10 ദിവസം കൊണ്ടും തുണിക്കട, ചെരുപ്പ് കട ബേക്കറി എന്നിവ ഒരു മാസം കൊണ്ട് ഒഴിഞ്ഞുകൊടുക്കാനാണ് തീരുമാനം. നഗരസഭയുമായി സഹകരിക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ ഇനി തുറക്കേണ്ടെന്നും തീരുമാനിച്ചു. നിലവിലുള്ള ഭൂരിഭാഗം കച്ചവടക്കാര്‍ക്കും നഗരസഭയുടെ പുതിയ കെട്ടിടത്തില്‍ മുറി അനുവദിച്ചിട്ടുണ്ട്. ബാക്കി വരുന്ന കച്ചവടക്കാരുമായി അടുത്ത ദിവസം ചര്‍ച്ചയും നടത്തും. പുതിയ കെട്ടിടത്തില്‍ 10 ദിവസം കൊണ്ട് വൈദ്യുതി ലഭിച്ചാല്‍ കടകള്‍ മാറുന്നതിന് തടസ്സമില്ല. യോഗത്തില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, പി വി ധനലക്ഷ്മി, വി എന്‍ സത്യേന്ദ്രനാഥ്, വി കെ സുഗതന്‍, എ കെ സുരേഷ് ബാബു, കെ വി ജയചന്ദ്രന്‍, പി വി ഇസ്മായില്‍ എന്നിവരും വ്യാപാരികളെ പ്രതിനിധികരിച്ച് മേഖലാ പ്രസിഡന്റ് കെ ശ്രീധരന്‍, ഡി മുസ്തഫ, അബ്്ദുല്‍ അസീസ്, കെ പി രമേശന്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss