|    Jun 25 Mon, 2018 10:14 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മട്ടന്നൂര്‍ നഗരസഭ : വോട്ടെണ്ണല്‍ നാളെ

Published : 9th August 2017 | Posted By: fsq

 

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയില്‍ തിരഞ്ഞെടുപ്പ് സമാധാനപരം. 35 വാര്‍ഡുകളിലായി 82.91 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 36,330 വോട്ടര്‍മാരില്‍ 30,122 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 34ാം വാര്‍ഡായ മേറ്റടിയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്- 93.44 ശതമാനം. കുറവ് 31ാം വാര്‍ഡായ മിനി നഗറിലും- 70.76. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം സജ്ജീകരിച്ചിരുന്നു. ഇതിനു പുറമെ ബൂത്തുകള്‍ക്ക് വെളിയില്‍ വീഡിയോ ചിത്രീകരണവും ഏര്‍പ്പെടുത്തി. 27 പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ കനത്ത പോലിസ് സുരക്ഷയുണ്ടായിരുന്നു. മൊത്തം 112 സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചു. നാളെ രാവിലെ എട്ടിന് മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss