|    Aug 19 Sun, 2018 1:45 pm
FLASH NEWS

മട്ടന്നൂര്‍ നഗരസഭ പഴയ ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുനീക്കി

Published : 12th August 2018 | Posted By: kasim kzm

മട്ടന്നൂര്‍: നഗരസഭയുടെ പഴയ ഷോപിങ് കോംപ്ലക്‌സ് ഇനി ഓര്‍മ. മട്ടന്നൂര്‍ നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതിന്റെ ഭാഗമായി 42 വര്‍ഷത്തിനു ശേഷം കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കി. കനത്ത കാലവര്‍ഷത്തില്‍ തകര്‍ച്ചാ ഭീഷണിയിലായിരുന്നു പഴയ ഇരുനില കെട്ടിടം. പൊളിച്ചുനീക്കുന്ന പ്രവൃത്തി തുടങ്ങിയിട്ട് മാസങ്ങളായി. ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലുകള്‍ പൂര്‍ണമായും നീക്കം ചെയ്തത്.
വാര്‍പ്പ് മുറിച്ചുനീക്കുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. രാത്രി നഗരത്തില്‍നിന്ന് പോയവര്‍ ഇന്നലെ രാവിലെ തിരിച്ചെത്തിയപ്പോള്‍ പഴയ കോപ്ലക്‌സ് നിന്നിരുന്ന സ്ഥാനത്തു കണ്ടത് മണ്‍കൂനയാണ്.
മാര്‍ക്കറ്റ് പരിസരത്ത് പണിത നഗരസഭയുടെ പുതിയ ഷോപിങ് കോപ്ലക്‌സ് തെളിഞ്ഞുകാണുകയും ചെയ്തു. അപകടാവസ്ഥയിലെന്ന് നാലുവര്‍ഷം മുമ്പ് നഗരസഭയുടെ എന്‍ജിനീയറിങ് വിഭാഗം കണ്ടെത്തിയ ഷോപിങ് കോപ്ലക്‌സ് പൊളിച്ചുനീക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍, ചില കടയുടമകള്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. ഇതിനിടെ കെട്ടിടത്തിന്റെ സണ്‍ഷേഡ് അടര്‍ന്നുവീഴാന്‍ തുടങ്ങി. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ നഗരസഭ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും വ്യാപാരികളെ ഒഴിപ്പിച്ച് അവര്‍ക്ക് പുതിയ കോംപ്ലക്‌സില്‍ ഇടം നല്‍കുകയും ചെയ്തു. കോടതിയുടെ അനുമതിയോടെയാണ് പഴയ കെട്ടിടം പൊളിച്ചുനീക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss