|    Nov 24 Fri, 2017 6:27 pm
FLASH NEWS
Home   >  Kerala   >  

മട്ടന്നൂര്‍ നഗരസഭ അഞ്ചാം തവണയും എല്‍ഡിഎഫിന്

Published : 10th August 2017 | Posted By: mi.ptk

കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ അഞ്ചാം തവണയും എല്‍ഡിഎഫിന്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴു സീറ്റുകള്‍ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്താണ് എല്‍ഡിഎഫ് അഞ്ചാം തവണയും നഗരസഭാ ഭരണം നിലനിര്‍ത്തിയത്. 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 28 സീറ്റുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് ഏഴ് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു. കഴിഞ്ഞതവണ എല്‍ഡിഎഫിന് 21 ഉം യുഡിഎഫിന് 14 സീറ്റും ലഭിച്ചിരുന്നു. ചൊവ്വാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഉയര്‍ന്ന പോളിങും ചിട്ടയായ പ്രചാരണ പ്രവര്‍ത്തനവും (83ശതമാനം) എല്‍ഡിഎഫിന് തുണയായി. മറ്റു പാര്‍ട്ടികള്‍ക്ക് ഒരു സീറ്റും നേടാനായില്ല. ഒന്‍പതു വാര്‍ഡുകളില്‍ ബിജെപി രണ്ടാംസ്ഥാനത്തെത്തിയിട്ടുണ്ട്.
112 സ്ഥാനാര്‍ഥികളാണു (എല്‍ഡിഎഫ്-35, യുഡിഎഫ്-35, ബിജെപി 32, എസ്ഡിപിഐ-8, ജനപക്ഷം-1 കക്ഷിരഹിത-1)  ജനവിധി തേടിയത്. 36330 വോട്ടര്‍മാരില്‍ 30122 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 1997, 2002, 2007 തിരഞ്ഞെടുപ്പുകളിലും വന്‍ ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക