|    Oct 22 Mon, 2018 1:00 pm
FLASH NEWS

മട്ടന്നൂര്‍ നഗരസഭാ സ്ഥിരം സമിതിയംഗങ്ങളെ തിരഞ്ഞെടുത്തു

Published : 24th September 2017 | Posted By: fsq

 

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലിലെ സ്ഥിരംസമിതിയംഗങ്ങളെ തിരഞ്ഞെടുത്തു. സ്ഥിരംസമിതി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് 28ന് രാവിലെ 11ന് നടക്കും. ധനകാര്യം, ആരോഗ്യം, ക്ഷേമകാര്യം, വിദ്യാഭ്യാസം, പൊതുമരാമത്ത്, വികസനം എന്നീ സ്ഥിരം സമിതികളാണുള്ളത്. 35 കൗണ്‍സിലര്‍മാരെയും ഓരോ സമിതികളില്‍ ഉള്‍പ്പെടുത്തി. വരണാധികാരിയായ ഡിഎഫ്ഒ സുനില്‍ പാമിഡി, സെക്രട്ടറി എം സുരേശന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അംഗങ്ങളെ തീരുമാനിച്ചത്. മൂന്നു സ്ഥിരം സമിതികളില്‍ വനിതാ പ്രതിനിധികളാണ് അധ്യക്ഷരാവുക. ധനകാര്യ സ്ഥിരം സമിതിയില്‍ നഗരസഭാ വൈസ് ചെയര്‍മാനായ പി പുരുഷോത്തമന്‍ അധ്യക്ഷനാവും. ഒരു സ്ഥിരംസമിതി അധ്യക്ഷ സ്ഥാനം സിപിഐക്കും വിട്ടുനല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss