|    Nov 15 Thu, 2018 8:16 pm
FLASH NEWS

മട്ടന്നൂര്‍ നഗരസഭാ ഭരണസമിതി ഇന്ന് അധികാരമേല്‍ക്കും

Published : 11th September 2017 | Posted By: fsq

 

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ പുതിയ ഭരണസമിതി ഇന്ന് അധികാരമേല്‍ക്കും. നഗരസഭാ ഓഫിസിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാവിലെ 11നാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ്. തിരഞ്ഞെടുപ്പ് വരണാധികാരിയായ കണ്ണൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ സുനില്‍ പാമിഡി മുമ്പാകെ മുതിര്‍ന്ന അംഗം സിപിഎമ്മിലെ വി എന്‍ സത്യേന്ദ്രനാഥനാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലുക. തുടര്‍ന്ന് അദ്ദേഹം അക്ഷരമാലാ ക്രമത്തില്‍ മറ്റുള്ളവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുതിര്‍ന്ന അംഗത്തിന്റെ അധ്യക്ഷതയില്‍ ആദ്യ കൗണ്‍സില്‍ യോഗം നടക്കും. നഗരസഭാ അധ്യക്ഷനെയും ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കേണ്ടതു സംബന്ധിച്ച അറിയിപ്പ് യോഗത്തില്‍ നല്‍കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനാണു തിയ്യതി നിശ്ചയിക്കുക. നഗരസഭ രൂപീകരിച്ചതിനു ശേഷം ഇക്കഴിഞ്ഞ ആഗസ്ത് ഒമ്പതിനു നടന്ന അഞ്ചാമത് ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ഉജ്ജ്വല വിജയം നേടിയിരുന്നു. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 സീറ്റുകള്‍ എല്‍ഡിഎഫ് നേടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 14 സീറ്റുകള്‍ നേടിയ യുഡിഎഫ് ഇക്കുറി 7 സീറ്റിലൊതുങ്ങി. 9 വാര്‍ഡുകളില്‍ ബിജെപി രണ്ടാമതെത്തി. ഇതില്‍ 7 വാര്‍ഡുകളില്‍ യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും മൂന്നാം സ്ഥാനത്തായി. എല്‍ഡിഎഫില്‍ സിപിഎം 24 സീറ്റിലും സിപിഐ, സിഎംപി, ജനതാദള്‍ (എസ്), ഐഎന്‍എല്‍ എന്നിവ ഓരോ സീറ്റിലും വിജയിച്ചു. കഴിഞ്ഞ 4 തിരഞ്ഞെടുപ്പുകളിലും ഇടത് മുന്നണിക്കായിരുന്നു വിജയം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss