|    Aug 18 Fri, 2017 6:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് : കമ്മീഷന്‍ നിര്‍ദേശം നല്‍കി

Published : 2nd August 2017 | Posted By: fsq

 

തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭയിലേ—ക്ക് എട്ടിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റവും അഴിമതിയും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി, കണ്ണൂര്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍, ജില്ലാ പോലിസ് മേധാവി എന്നിവര്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ആരെങ്കിലും തിരഞ്ഞെടുപ്പ് കുറ്റങ്ങള്‍ ചെയ്യുന്നതായി ബോധ്യപ്പെട്ടാല്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പോലിസ് അധികാരികളെ അറിയിച്ച് കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണം. 35 ബൂത്തുകളിലും വീഡിയോ കവറേജ് നടത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ബൂത്തുകളിലെ വോട്ടര്‍മാരുടെ നിര, സുരക്ഷാ ജീവനക്കാരുടെയും മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തനങ്ങള്‍ എന്നിവയാവും വീഡിയോ റിക്കാര്‍ഡ് ചെയ്യുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക