|    Oct 20 Fri, 2017 9:48 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനമായി

Published : 15th July 2017 | Posted By: fsq

 

തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭയിലേക്ക് ആഗസ്ത് 8നു പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 35 നഗരസഭാ വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ 10നു നിലവില്‍ വന്നു. ഇന്നലെ മുതല്‍ നാമനിര്‍ദേശ പത്രിക സ്വീകരിച്ചുതുടങ്ങി. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 21. പത്രികകളുടെ സൂക്ഷ്മ പരിശോധന  22നും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി  24ലുമാണ്. വോട്ടെടുപ്പ് ആഗസ്ത് 8നു രാവിലെ 7 മണിക്ക് ആരംഭിച്ച് വൈകീട്ട് 5ന് അവസാനിക്കും. 10ാം തിയ്യതി രാവിലെ 10 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക