|    Aug 21 Mon, 2017 9:28 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് :തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

Published : 7th August 2017 | Posted By: fsq

 

തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭയിലേക്ക് നാളെ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും വോട്ടെടുപ്പ് തിയ്യതിക്കും ആറുമാസം മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. പ്രവാസികള്‍ വോട്ട് ചെയ്യുന്നതിനായി വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്താന്‍ നല്‍കിയ പാസ്‌പോര്‍ട്ടിന്റെ ഒറിജിനല്‍ തിരിച്ചറിയല്‍ രേഖയായി കൊണ്ടുവരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക