|    Nov 19 Sun, 2017 2:12 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

Published : 6th August 2017 | Posted By: fsq

 

തിരുവനന്തപുരം: മട്ടന്നൂര്‍ നഗരസഭയിലേക്ക് എട്ടിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.  35 വാര്‍ഡുകളിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടെടുപ്പ് രാവിലെ 7ന് ആരംഭിച്ച് വൈകീട്ട് 5ന് അവസാനിക്കും. പത്തിന് രാവിലെ 10നാവും വോട്ടെണ്ണല്‍ ആരംഭിക്കുക. തിരഞ്ഞെടുപ്പിനു ശേഷമുള്ള നഗരസഭ ചെയര്‍മാന്‍ സ്ഥാനം സ്ത്രീസംവരണം ചെയ്തിട്ടുള്ളതാണ്. കൂടാതെ വോട്ടെടുപ്പു നടത്തുന്ന 35 വാര്‍ഡുകളില്‍  മണ്ണൂര്‍, കല്ലൂര്‍, കളറോഡ്, ബേരം, കായല്ലൂര്‍, പരിയാരം, അയ്യല്ലൂര്‍, പഴശ്ശി, ഉരുവച്ചാല്‍, കരേറ്റ, കുഴിക്കല്‍, കയനി, നെല്ലൂന്നി, ടൗണ്‍, പാലോട്ടുപള്ളി, മിനിനഗര്‍,  ഉത്തിയൂര്‍, മരുതായി എന്നീ പതിനെട്ടു വാര്‍ഡുകള്‍ സ്ത്രീകള്‍ക്കും ഏളന്നൂര്‍ വാര്‍ഡ് പട്ടികജാതികള്‍ക്കും സംവരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്ന പൊറോറ, കീച്ചേരി, ആണിക്കരി, മുണ്ടയോട്, പെരുവയല്‍ക്കരി, കോളാരി, ഇടവേലിക്കല്‍, പെരിഞ്ചേരി, ദേവര്‍കാട്,   കാര, ഇല്ലംഭാഗം, മലക്കുതാഴെ,     എയര്‍പോര്‍ട്ട്, മട്ടന്നൂര്‍, ടൗണ്‍, മേറ്റടി, നാലാങ്കേരി എന്നീ പതിനാറു വാര്‍ഡുകള്‍ പൊതുവിഭാഗത്തിനുമാണ്. തിരഞ്ഞെടുപ്പിനു ശേഷം രൂപീകരിക്കുന്ന സ്റ്റാന്റിങ് കമ്മിറ്റികളില്‍ വികസനകാര്യം, ആരോഗ്യകാര്യം, വിദ്യാഭ്യാസ കലാ കായികകാര്യം എന്നിവയിലെ ചെയര്‍മാന്‍ സ്ഥാനങ്ങളും സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളതായി കമ്മീഷന്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക