|    Oct 23 Tue, 2018 11:59 pm
FLASH NEWS

മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ അധികാരമേറ്റു

Published : 12th September 2017 | Posted By: fsq

 

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ അഞ്ചാമത് ഭരണസമിതിയിലേക്ക് തിരഞ്ഞടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ രാവിലെ 11ന് നഗരസഭയുടെ വ്യാപാരസമുച്ചയത്തില്‍ കിയാല്‍ ഓഫിസിന് മുന്നില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലിലായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്. പുതിയ കൗണ്‍സിലിലെ മുതിര്‍ന്ന അംഗം വി എന്‍ സത്യേന്ദ്രനാഥനാണ് ആദ്യം പ്രതിജ്ഞയെടുത്തത്. വരണാധികാരി ഡിഎഫ്ഒ സുനില്‍ പാമിഡി സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മറ്റ് 34 അംഗങ്ങള്‍ക്കും വി എന്‍ സത്യേന്ദ്രനാഥന്‍  സത്യവാചകം ചൊല്ലിക്കൊടുത്തു. അക്ഷരമാല ക്രമത്തിലാണ് കൗണ്‍സിലര്‍മാരെ സത്യപ്രതിജ്ഞയ്ക്ക് വിളിച്ചത്. നഗരസഭാ സെക്രട്ടറി എം സുരേശന്‍, ചെയര്‍മാന്‍ കെ ഭാസ്‌കരന്‍, വൈസ്‌ചെയര്‍മാന്‍ കെ ശോഭന, മുന്‍ ചെയര്‍മാന്മാരായ കെ ടി ചന്ദ്രന്‍, സീന ഇസ്മായില്‍, സിപിഎം ഏരിയാസെക്രട്ടറി എന്‍ വി ചന്ദ്രബാബു, മുന്‍ കൗണ്‍സിലര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രവര്‍ത്തകര്‍, വിവിധ ഉദ്യോഗസ്ഥര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. പഴശ്ശി രക്തസാക്ഷി മന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞക്കെത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിന് ശേഷമാണ് കൗണ്‍സിലര്‍മാര്‍ അധികാരമേല്‍ക്കുന്നത്. 35 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 28 സീറ്റും യുഡിഎഫിന് ഏഴു സീറ്റുമാണ് ലഭിച്ചത്. അതേസമയം, നഗരസഭാ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 16ന് നടക്കും. ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് രാവിലെ 11നും വൈസ്‌ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്കു രണ്ടിനുമാണ് നടക്കുക. തിരഞ്ഞെടുപ്പിന് നിശ്ചയിച്ച സമയത്തിന് തൊട്ടുമുമ്പ് വരെ മല്‍സരത്തിനുള്ള പത്രിക നല്‍കാം. സ്റ്റാന്‍ഡിങ് കമ്മിറി ചെയര്‍മാന്‍മാരുടെ തിരഞ്ഞെടുപ്പ് 23ന് നടക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേര്‍ന്ന കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ വരണാധികാരി സുനില്‍ പാമിഡി വിശദീകരിച്ചത്. വരണാധികാരി ഇംതിയാസ്, നഗരസഭാ സെക്രട്ടറി എം സുരേശന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss