|    Aug 20 Sun, 2017 3:10 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മട്ടന്നൂര്‍ നഗരസഭയില്‍ ഇടതിന് മികച്ച ജയം

Published : 11th August 2017 | Posted By: fsq

 

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മിന്നുംജയം. ഏഴു സീറ്റ് യുഡിഎഫില്‍ നിന്നു പിടിച്ചെടുത്താണ് തുടര്‍ച്ചയായ അഞ്ചാം തവണയും നഗരഭരണം നിലനിര്‍ത്തിയത്. ആകെ 35 വാര്‍ഡുകളില്‍ എല്‍ഡിഎഫിന് 28 സീറ്റ് ലഭിച്ചപ്പോള്‍ യുഡിഎഫിന് ഏഴ് സീറ്റിലൊതുങ്ങി.  ഏളന്നൂര്‍, ആണിക്കേരി, കളറോഡ്, മേറ്റടി, നാലാങ്കേരി, ഉത്തിയൂര്‍, കോളാരി എന്നിവയാണ് യുഡിഎഫിനെ കൈവിട്ടത്. എല്‍ഡിഎഫ് വിജയിച്ച 28 സീറ്റില്‍ സിപിഎം- 23, സിപിഐ- 1, ഐഎന്‍എല്‍- 1, സിഎംപി- 1, എല്‍ഡിഎഫ് സ്വതന്ത്രന്‍- 1, ജനതാദള്‍- 1 എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ്സിന് 4ഉം ലീഗിന് 3ഉം സീറ്റാണുള്ളത്. ബിജെപി അക്കൗണ്ട് തുറന്നില്ല. ഇടതുമുന്നണിയില്‍ സിപിഎം 28 വാര്‍ഡിലും സിപിഐ, ജനതാദള്‍, എന്‍സിപി, സിഎംപി, ഐഎന്‍എല്‍ എന്നിവ ഓരോ വാര്‍ഡിലും സ്വതന്ത്രര്‍ രണ്ട് വാര്‍ഡിലുമാണ് മല്‍സരിച്ചത്. യുഡിഎഫില്‍ കോണ്‍ഗ്രസ് 25, ലീഗ് എട്ട്, ആര്‍എസ്പി, ജെഡിയു ഒന്നുവീതം വാര്‍ഡുകളിലാണ് ജനവിധി തേടിയത്. ബിജെപി 32 വാര്‍ഡിലും എസ്ഡിപിഐ എട്ട് വാര്‍ഡിലും മല്‍സരിച്ചിരുന്നു. പുതിയ അംഗങ്ങള്‍ സപ്തംബര്‍ 11ന് സത്യപ്രതിജ്ഞ ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക