|    Jul 20 Fri, 2018 10:19 pm
FLASH NEWS

മട്ടന്നൂര്‍ ടൗണ്‍ സ്‌ക്വയര്‍ കേരളപ്പിറവി ദിനത്തില്‍ തുറക്കും

Published : 23rd September 2017 | Posted By: fsq

 

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസൗന്ദര്യത്തിന് മാറ്റുകുട്ടുന്നതിന്റെ ഭാഗമായ ടൗണ്‍ സ്‌ക്വയര്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. ടൂറിസം വകുപ്പ് ഒരുകോടി രൂപ വിനിയോഗിച്ചാണ് ടൗണ്‍ സ്‌ക്വയര്‍ ഒരുക്കിയത്. നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. ബസ്്‌സ്റ്റാന്റിനു സമീപം പാഴായിക്കിടന്ന പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം ഉപയോഗപ്പെടുത്തിയാണ് കെട്ടിടം പണിതത്്. ഇ പി ജയരാജന്‍ എംഎല്‍എ സമര്‍പ്പിച്ച പദ്ധതിപ്രകാരം ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനാണു നിര്‍മാണച്ചുമതല. നടപ്പാത, ഓപണ്‍ എയര്‍ സ്‌റ്റേജ്, കുട്ടിക്കള്‍ക്കുള്ള കളിസ്ഥലം, ഇരിപ്പിടങ്ങള്‍, ലഘുഭക്ഷണശാല, പ്രവേശന കവാടം, സെക്യൂരിറ്റി കാബിന്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. കലാ-സാംസ്‌കാരിക പരിപാടികള്‍ നടത്താനുള്ള വേദിയും നഗരത്തിലെത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലവും ഇവിടെയുണ്ട്. ബ്രിട്ടിഷ് ഭരണകാലത്ത് നിര്‍മിച്ച ഐബിയുടെ സമീപമാണ് പുതിയ ടൗണ്‍ സ്‌ക്വയര്‍. കൂറ്റന്‍ മരങ്ങളും വവ്വാല്‍ കൂട്ടങ്ങളുമുള്ള ഇവിടെ പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. കഴിഞ്ഞ എല്‍എഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലവിലെ ടൗണ്‍ സ്‌ക്വയറിന് സമീപം ടൂറിസം വകപ്പ് 35 ലക്ഷം രൂപ മുടക്കി നവീകരിച്ചെങ്കിലും ഉദ്ഘാടനം  നടത്താത്തതു കാരണം ഇപ്പോള്‍ കാടുകയറി നശിക്കുകയാണ്. അന്നത്തെ സ്ഥലം എംഎല്‍എ കെ കെ ശൈലജയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് പദ്ധതിക്ക് അനുമതി നല്‍കിയത്. നിലവിലെ ടൗണ്‍ സ്‌ക്വയര്‍ പദ്ധതിയില്‍ ഏറെ പ്രതീക്ഷയിലാണ് ജനങ്ങള്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss