|    Mar 23 Thu, 2017 9:45 am
FLASH NEWS

മട്ടന്നൂര്‍: കാറും കോളുമില്ലാതെ ഇപി

Published : 20th May 2016 | Posted By: SMR

പ്രചാരണഘട്ടത്തില്‍ തന്നെ വിജയം പ്രഖ്യാപിക്കപ്പെട്ട മണ്ഡലമാണ് മട്ടന്നൂര്‍. എല്‍ഡിഎഫ് ഭൂരിപക്ഷം കൂട്ടാനും യുഡിഎഫ് നാണംകെട്ട തോല്‍വി ഒഴിവാക്കാനുമായിരുന്നു ഇവിടെ മല്‍സരിച്ചത്. ഒടുവില്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയാവുമ്പോള്‍ സിറ്റിങ് എംഎല്‍എയും സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ ഇ പി ജയരാജന്‍ മികച്ച ഭൂരിപക്ഷം നേടി ഒരിക്കല്‍ കൂടി ജനപ്രതിനിധിയായിരിക്കുന്നു. വലിയ ഇളക്കിമറിക്കലൊന്നുമില്ലാതെയാണ് മട്ടന്നൂരില്‍ പരസ്യപ്രചാരണവും നിശബ്ദ പ്രചാരണവുമൊക്കെ സമാപിച്ചത്. കണ്ണൂര്‍വിമാനത്താവളത്തില്‍ പറക്കല്‍ പരീക്ഷണം നടത്തി വന്‍വികസന നേട്ടം യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയെന്ന് പറഞ്ഞായിരുന്നു യുഡിഎഫ് പ്രചാരണം. എന്നാല്‍ അതൊന്നും ജനങ്ങള്‍ക്കിടയില്‍ ഏശിയില്ലെന്ന് വ്യക്തമായി. വിമാനത്താവളത്തിന്റെ പരീക്ഷണപ്പറക്കലില്‍ മൂര്‍ഖന്‍പറമ്പിലെത്തിയ ജനത്തെ കണ്ട് ആശ്വസിച്ചവരാണ് യുഡിഎഫ് നേതാക്കള്‍. എന്നാല്‍ ഫലം വന്നപ്പോള്‍ ജനം ആര് പറഞ്ഞതാണ് വിശ്വസിച്ചെന്നത് ബോധ്യപ്പെട്ടു. കഴിഞ്ഞ തവണ നേടിയ 30512 ഭൂരിപക്ഷം ഇക്കുറി 43381 ആയി വര്‍ധിച്ചു.

(Visited 53 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക