|    Nov 15 Thu, 2018 12:15 pm
FLASH NEWS

മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളില്‍ കുടിവെള്ളമെത്തിക്കാന്‍ പുതിയ പദ്ധതി

Published : 23rd August 2016 | Posted By: SMR

മട്ടന്നൂര്‍: മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പദ്ധതിക്ക് ജലഅതോറ്റി അംഗീകാരം നല്‍കി. ഇതിന്റെ ആദ്യഘട്ട പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്യോഗസ്ഥ തലത്തില്‍ നീക്കമാരംഭിച്ചു. നിലവില്‍ നഗരസഭയില്‍ എതാനും ഭാഗങ്ങളില്‍ മാത്രമാണ് ജല അതോറിറ്റി കുടിവെള്ളമെത്തിക്കുന്നത്.
കൊളച്ചേരി ശുദ്ധജല പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പൈപ്പ് വഴിയാണ് മട്ടന്നൂര്‍ നഗരസഭയില്‍ വെള്ളം നല്‍കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും കുടിവെള്ളം ക്ഷാമം നേരിടുകയാണ്. ഇതിന് ശാശ്വത പരിഹാരമായാണ് പുതിയ പദ്ധതി നടപ്പാക്കുക. പഴശ്ശി പദ്ധതി പ്രദേശത്ത് നിന്നു വെള്ളം ശേഖരിച്ച് പെപ്പ് വഴി ചാവശ്ശേരി ട്രീറ്റ്‌മെന്റ് ശുചീകരണ പ്ലാന്റില്‍ എത്തിച്ച് മട്ടന്നൂരിലും ഇരിട്ടിയിലും സബ് ടാങ്ക് വഴി വെള്ളമെത്തിക്കാനാണ് ലക്ഷ്യം. പദ്ധതി യഥാര്‍ഥ്യമാവുന്നതോടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് ജല അതോറിറ്റി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss