|    Jan 20 Fri, 2017 5:17 am
FLASH NEWS

മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡ് നവീകരണം; കുടിവെള്ള പദ്ധതിയുടെ പൈപ്പ് മാറ്റിത്തുടങ്ങി

Published : 20th October 2016 | Posted By: SMR

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി കുടിവെളള വിതരണ പദ്ധതിയുടെ പഴകിയ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി. ഒന്നരക്കോടിയോളം രൂപ ചെലവിട്ടാണ് ജല അതോറിറ്റി പ്രവൃത്തി നടത്തുന്നത്. മട്ടന്നൂരില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ളപ്രധാന റോഡായ വായാന്തോട് മുതല്‍ കാര പേരാവൂര്‍ വരെയുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചതോടെയാണ് കുടിവെള്ള പൈപ്പും മാറ്റി സ്ഥാപിക്കുന്നത്. നേരത്തേ റോഡരികില്‍ സ്ഥാപിച്ച കൊളച്ചേരി ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പില്‍ പൊട്ടലും ചോര്‍ച്ചയും പതിവായിരുന്നു. നിലവിലുള്ള 200 എംഎം സിമന്റ് പൈപ്പ് മാറ്റാതെ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍ റോഡ് തകരുമെന്നതിനാലാണ് പഴകിയ പൈപ്പുകള്‍ മാറ്റുന്നത്. വായാന്തോട് മുതല്‍ ഒന്നര കിലോ മീറ്ററോളം ദൂരം 200 എംഎമ്മിന്റെ പൊട്ടാത്ത ഡിഐ പൈപ്പും റോഡിന്റെ ഇരുവശങ്ങളിലുമായി വായാന്തോട് മുതല്‍ കാര പേരാവൂര്‍ വരെയുള്ള നാലര കിലോ മീറ്ററോളം ദൂരം 110, 160 എംഎമ്മിന്റെ പിവിസി പൈപ്പുമാണ് സ്ഥാപിക്കുന്നത്. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കുടിവെള്ളം നല്‍കുന്നതിനാണ് റോഡിന്റെ ഇരുവശങ്ങളിലും പിവിസി പൈപ്പ് സ്ഥാപിക്കുന്നത്. വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തിലെത്തിയതോടെയാണ് റോഡിന്റെയും കുടിവെള്ള വിതരണ പദ്ധതിയുടെയും പ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക