|    Nov 21 Tue, 2017 8:25 am
FLASH NEWS
Home   >  News now   >  

മട്ടന്നൂരില്‍ സംഘര്‍ഷാവസ്ഥ, രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Published : 10th November 2017 | Posted By: G.A.G

കണ്ണൂര്‍ :  മട്ടന്നൂര്‍ നെല്ലൂന്നിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.
സൂരജ്, ജിതേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
കള്ളു ഷാപ്പ് ജീവനക്കാരനായ സൂരജിനെ ഷാപ്പില്‍ കയറി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം മടങ്ങവേ ഇവര്‍ ജിതേഷിനെയും വെട്ടി. ഗുരുതരമായ പരിക്കുകളോടെ ഇരുവരെയും എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് മാസത്തോളമായി പ്രദേശത്ത്് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലവിലുണ്ട്്്. കഴിഞ്ഞ ദിവസം സ്ഥലത്തെ ഒരു ആര്‍എസ് പ്രവര്‍ത്തകന്റെ ഓട്ടോ ടാക്‌സി തകര്‍ക്കപ്പെട്ടിരുന്നു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്്് മട്ടന്നൂര്‍ സി ഐ ജോണ്‍, എസ് ഐ രാജീവ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തു വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക