|    May 27 Sat, 2017 1:50 pm
FLASH NEWS

മട്ടന്നൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച

Published : 31st May 2016 | Posted By: SMR

മട്ടന്നൂര്‍: പൂട്ടിക്കിടക്കുന്ന വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. പണവും സ്വര്‍ഭാരണവും നഷ്ടപ്പെട്ടു.മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡില്‍ വായാന്തോട്ടെ കെ മുഹമ്മദ് അഷ്‌റഫിന്റെ റംഷാന മന്‍സിലിലാണ് കവര്‍ച്ച നടന്നത്. കിടപ്പുമുറികളെ അലമാരകളിലും മേശകളിലുമായി സൂക്ഷിച്ച നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 30000 രൂപയും മോഷണം പോയി. രണ്ടു ജോഡി കമ്മല്‍, കുട്ടികളുടെ രണ്ട് ബ്രേസ്‌ലെറ്റ്, മോതിരം എന്നിവയാണു നഷ്ടമായത്. വീടിന്റെ മുന്‍വശത്തെ പൂട്ട് പൊളിച്ച് വരാന്തയില്‍ കയറിയ മോഷ്ടാക്കള്‍ വാതില്‍ കുത്തി പൊളിച്ചാണ് അകത്തു പ്രവേശിപ്പിച്ചത്. അലമാരകളും മേശകളും പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച നിലയിലാണ്. വീട്ടിനുള്ളില്‍ നിന്നു കവര്‍ന്ന മൂന്നു വാച്ചുകളും ചില്ലറ നാണയങ്ങളും ബാഗും താക്കോല്‍ക്കൂട്ടവും തുണിയില്‍ പൊതിഞ്ഞ് സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മോഷണത്തിനായി ഉപയോഗിച്ചതെന്നു കരുതുന്ന കമ്പി പാര വീടിനോട് ചേര്‍ന്ന പറമ്പില്‍ നിന്ന് പോലിസ് കണ്ടെടുത്തു.
മുഹമ്മദും കുടുംബവും കഴിഞ്ഞ ബുധനാഴ്ചയാണ് വീട് പൂട്ടി ബംഗളുരിലേക്ക് പോയത്. കഴിഞ്ഞ ദിവസം വീട് വൃത്തിയാക്കാന്‍ മുഹമ്മദിന്റെ ഭാര്യാമാതാവ് പി കെ സാറ വീട്ടിലെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്. മട്ടന്നൂര്‍ സിഐ സജു ജോസഫ് എസ്‌ഐ എം വി വിനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി. കണ്ണൂരില്‍ നിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും തെളിവുകള്‍ ശേഖരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day