|    Nov 18 Sat, 2017 4:26 am

മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകി

Published : 3rd August 2017 | Posted By: fsq

 

മട്ടന്നൂര്‍: വിധിയെഴുത്തിന് അഞ്ചുദിവസം മാത്രം ശേഷിക്കെ മട്ടന്നൂരില്‍ തിരഞ്ഞടുപ്പ് പ്രചാരണം ഉച്ചസ്ഥായിലായി. ദേശീയ-സംസ്ഥാന നേതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിയതോടെ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. നേരിട്ടുള്ള വോട്ടഭ്യര്‍ഥനയ്ക്ക് പുറമെ കുടുംബസംഗമം, ഗൃഹസന്ദര്‍ശനം എന്നിവയിലൂടെയും പ്രചാരണം മുന്നേറുന്നു. അമ്പതിനായിരത്തോളം വരുന്ന ജനതയ്ക്കായുള്ള തിരഞ്ഞെടുപ്പാണ് മട്ടന്നൂരില്‍ നടക്കുന്നത്്. അതാവട്ടെ സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതും. 34 വാര്‍ഡുകള്‍ ഉള്ളത് 35 എണ്ണമായി വര്‍ധിച്ചിട്ടുണ്ട്. ഒരു വാര്‍ഡിലെ ശരാശരി ജനസംഖ്യ 1345 ആയി കണക്കാക്കിയാണ് വാര്‍ഡ് വിഭജനം നടത്തിയത്. 1574 ആളുകളുള്ള മരുതായി വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍. വാര്‍ഡുകളുടെ അതിര്‍ത്തിയിലും മാറ്റംവരുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണമായ പൊറോറ, ഏളന്നൂര്‍, കീച്ചേരി, ആണിക്കരി, പെരുവയല്‍ക്കരി, മുണ്ടയോട്, ഇടവേലിക്കല്‍, പഴശ്ശി, കയനി, ദേവര്‍കാട്, കാര, കല്ലേരിക്കര, മലയ്ക്കുതാഴെ, ഇല്ലംഭാഗം, മട്ടന്നൂര്‍, മേറ്റടി, നാലാങ്കേരി വാര്‍ഡുകള്‍ ജനറല്‍ ആയി മാറിയതോടെ ശക്തമായ പ്രചാരണമാണ് ഈ വാര്‍ഡുകളില്‍ നടക്കുന്നത്. അവധി പ്രഖ്യാപിച്ചുകണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് ദിവസമായ എട്ടിന് നഗരസഭാ പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇതോടൊപ്പം വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന നഗരസഭയിലെ 29 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്ക് ആഗസ്ത് ഏഴിനും, തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രമായും വോട്ടെണ്ണല്‍ കേന്ദ്രമായും പ്രവര്‍ത്തിക്കുന്ന മട്ടന്നൂര്‍ മുനിസിപ്പല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഏഴു മുതല്‍ 10 കൂടിയ ദിവസങ്ങളിലും അവധിയായിരിക്കും.  ആറുമുതല്‍ ഡ്രൈ ഡേകണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ആറിന് വൈകീട്ട് അഞ്ചുമുതല്‍ എട്ടിന് വൈകീട്ട് അഞ്ചുവരെയും ആഗസ്ത് 10നും ഡ്രൈ ഡേ ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതു പ്രകാരം മട്ടന്നൂര്‍ നഗരസഭയുടെയും തലശ്ശേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്തുകളുടെയും പരിധിയിലെ എല്ലാ മദ്യഷാപ്പുകളും ഈ ദിവസങ്ങളില്‍ അടച്ചിടണം. ഇക്കാലയളവില്‍ അനധികൃത മദ്യവില്‍പനയും വിതരണവും കണ്ടെത്തി തടയാന്‍ ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക