|    Jan 22 Sun, 2017 5:12 am
FLASH NEWS

മട്ടന്നൂരില്‍ ആയുധങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ പിടിയില്‍

Published : 26th March 2016 | Posted By: RKN

മട്ടന്നൂര്‍: വെളിയമ്പ്രയില്‍ മാരകായുധങ്ങളുമായി മുന്നു സിപിഎം പ്രവര്‍ത്തകരെ പോലിസ് പിടികൂടി.കൂത്തുപറമ്പ് ആമ്പിലാട് സ്വദേശികളായ റിന്‍ഷ നിവാസില്‍ ടി കെ റിജില്‍ രാജ്(26), ദേവി കൃപയില്‍ പി നിവില്‍(25), അയ്യപ്പന്‍തോട് സ്വദേശി കെ അനിരുദ്ധ് ദാസ്(28) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്ന് രണ്ടു സ്റ്റീല്‍ ബോംബ്, രണ്ടു വാള്‍, രണ്ട് ഇരുമ്പുവടികള്‍, ഒരു നഞ്ചക്ക്, രണ്ടു കുരുമുളക് സ്‌പ്രേ  എന്നിവയും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച 2 ബൈക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു.ബൈക്കുകളുടെ നമ്പര്‍ പ്ലേറ്റുകളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചു വികൃതമാക്കിയ നിലയിലായിരുന്നു. ഇന്നലെ രാവിലെ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മട്ടന്നൂര്‍ എസ്‌ഐ വിനീഷ് കുമാറും സംഘവും ഇവരെ പിടികൂടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക