|    Jan 21 Sat, 2017 7:50 am
FLASH NEWS

മട്ടന്നൂരിലെ ഗതാഗതകുരുക്ക്: പരിഷ്‌കാരം നടപ്പിലായില്ല

Published : 25th January 2016 | Posted By: SMR

മട്ടന്നൂര്‍: നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമായതിനെതുടര്‍ന്ന് മട്ടന്നൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്‌കരണം നടപ്പിലായില്ല. നഗരത്തിനകത്തുള്ള ബൈപാസ് റോഡുകളുടെ നവീകരണം, ചരക്ക് ലോറി നിയന്ത്രണം, സ്വകാര്യ പാര്‍ക്കിങ് സംവിധാനം എന്നിവയാണ് ഈ മാസം ആദ്യം മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഗതാഗത പരിഷ്‌കരണം സംബന്ധിച്ച യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ റോഡരികില്‍ സ്വകാര്യ വാഹന പാര്‍ക്കിങ് പോലിസ് നിയന്ത്രിക്കുന്നുണ്ട്. അശ്രദ്ധയോടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരേ നടപടി ആരംഭിച്ചിട്ടുണ്ട്.
അതേ സമയം നഗരത്തിനകത്ത് വളവു പാറ റോഡിന് വേണ്ടി വിട്ടുകൊടുത്ത സ്ഥലം ഓട്ടോ പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. ദിവസവും അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് കാല്‍നട യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ്. മുമ്പ് പല തവണ യോഗം വിളിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും കാര്യങ്ങള്‍ പിന്നീട് പഴയപടിതന്നെയായിരുന്നു മുന്നോട്ട് പോയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 86 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക