|    Nov 18 Sat, 2017 11:02 pm
FLASH NEWS

മട്ടന്നൂരിലും ഇരിട്ടിയിലും പനിബാധിതരുടെ എണ്ണം കൂടി

Published : 21st April 2017 | Posted By: fsq

 

മട്ടന്നൂര്‍/ഇരിട്ടി: മട്ടന്നൂര്‍ നഗരസഭാ പരിധിയില്‍ പടര്‍ന്നുപിടിച്ച ഡെങ്കിപ്പനിക്ക് ശമനമില്ല. നഗരസഭയും ആരോഗ്യവകുപ്പും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴും പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയാണ്. ദിനേന നിരവധി പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികില്‍സയ്‌ക്കെത്തുന്നത്. ഇന്നലെ മാത്രം 10 പേര്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി.  ചൊവ്വാഴ്ച നഗരത്തിലെ കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും അടച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇതിനകം നൂറിലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ആദ്യം മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും ഗവ. ആശുപത്രികളിലും ഇവരെ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ ജില്ലയിലെ വിവിധ ആശുപത്രികളിലാണ് ഇവര്‍ ചികില്‍സയിലുള്ളത്. അതിനിടെ, ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടിയവരില്‍ മൂന്നുപേര്‍ക്ക് കൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇതോടെ ഇരിട്ടിയില്‍ ഡെങ്കി ബാധിച്ചവരുടെ എണ്ണം പത്തായി. ഉളിക്കല്‍, വള്ളിത്തോട്, ചാവശ്ശേരി സ്വദേശികള്‍ക്കാണ് രോഗം പിടിപെട്ടത്. പനിയുമായി എത്തുന്നവര്‍ക്ക് വിദഗ്ധ ചികില്‍സ താലൂക്ക് ആശുപത്രിയില്‍ ഒരുക്കിയതായും സ്വയംചികില്‍സ നടത്തരുതെന്നും സൂപ്രണ്ട് ഡോ. രവീന്ദ്രന്‍ അറിയിച്ചു.ഇരിക്കൂറിലും ജലജന്യ-കൊതുകുജന്യ രോഗങ്ങള്‍ പടരുകയാണ്. മഞ്ഞപ്പിത്തം, ചിക്കന്‍ പോക്‌സ്, ചെങ്കണ്ണ് എന്നിവയാണ് മേഖലയില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക