മടുക്കുമ്മൂട് പള്ളിയില്‍ നേര്‍ച്ചകുറ്റി കുത്തിത്തുറന്ന് വീണ്ടും മോഷണം
Published : 16th November 2016 | Posted By: SMR
ചങ്ങനാശ്ശേരി: മടുക്കുമ്മൂടു മുഹിയുദ്ദീന് ജുമാ മസ്ജിദിനു മുന്നില്‍ സ്ഥാപിച്ച നേര്‍ച്ചകുറ്റി കുത്തിത്തുറന്നു വീണ്ടും മേഷണം. ഒരു വര്‍ഷത്തിനുള്ളില്‍ നാലാം തവണയാണ് ഇവിടെ മോഷണം നടക്കുന്നത്.ഇന്നലെ പുലര്‍ച്ചെ പ്രഭാതനമസ്കാരത്തിനു എത്തിയവരാണ് വഞ്ചികുത്തിത്തുറന്നു കിടക്കുന്ന നിലയില്‍ കാണപ്പെട്ടത്. തുടര്‍ന്നു പോലിസിനെ അറിയിക്കുകയായിരുന്നു. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. നേരത്തെ നടന്ന മോഷണത്തില്‍ പ്രതികളെ പിടികൂടാനാവാത്ത സാഹചര്യത്തില്‍ ജമാഅത്തു കമ്മിറ്റി വഞ്ചിക്കു സമീപം സി സി കാമറാ സ്ഥാപിച്ചിരുന്നു. ഇതില്‍ ഇന്നലെ നടന്ന മോഷണം വ്യക്തമായി തിരിച്ചറിയാനായിട്ടുണ്ട്.കാമറായില്‍ പുലര്‍ച്ചെ 1.20ന് ഇരുമ്പു കമ്പിയുമായി വഞ്ചിക്കു സമീപം മോഷ്ടാവ് എത്തുന്നതും വഞ്ചി കുത്തിത്തുറന്നു പണം ഉടുമുണ്ടില്‍ ശേഖരിച്ചു പോകുന്നതും കാണാം. നേരത്തെ അവിടെ കറങ്ങിയ മോഷ്ടാവിനെ ക്യാമറായില്‍ വ്യക്തമായി തിരിച്ചറിയാനാവും. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വഞ്ചിയിലെപണം എടുത്തിട്ടു ഏറെ നാളായതിനാല്‍ വലിയതുക വഞ്ചിയില്‍ ഉണ്ടാവാമെന്ന നിഗമനത്തിലാണ് ഭാരവാഹികള്‍.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.