|    May 28 Sun, 2017 10:24 pm
FLASH NEWS

മടവൂരില്‍ സിഎം വലിയുല്ലാഹി ആണ്ടുനേര്‍ച്ച സമാപിച്ചു

Published : 22nd July 2016 | Posted By: SMR

നരിക്കുനി: മടവൂര്‍ സിഎം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന സിഎം വലിയുല്ലാഹിയുടെ 26ാം ആണ്ടുനേര്‍ച്ച സമാപിച്ചു. സമാപന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ സുന്നിജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. അലിബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഹിഫ്‌ലുല്‍ ഖുര്‍ആന്‍ കോളജിന്റെ ശിലാസ്ഥാപനം സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ല്യാര്‍ നിര്‍വഹിച്ചു. ഹബീബ് കോയ തങ്ങള്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, സി എം ഇബ്രാഹീം, പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, ടി കെ അബ്ദുറഹിമാന്‍ ബാഖവി സംസാരിച്ചു.
തുടര്‍ന്ന് നടന്ന ദിക്‌റ് ദുആ ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ബുഖാരി, മുല്ലക്കോയതങ്ങള്‍ പെരുമണ്ണ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പി കെ എസ് തങ്ങള്‍ തലപ്പാറ, മുഹമ്മദ് ബാഖവി എരുമക്കൊല്ലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സേവന പ്രവര്‍ത്തനങ്ങളില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ടി കെ അബ്ദുറഹിമാന്‍ ബാഖവിയെ സിഎം സെന്റര്‍ പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആദരിച്ചു.
നേരത്തെ നടന്ന മുഹിബ്ബുകളുടെ സംഗമത്തില്‍ സിഎം വലിയുല്ലാഹിയെ സ്‌നേഹിക്കുന്ന നിരവധി പേര്‍ അനുഭവങ്ങള്‍ പങ്ക്‌വെച്ചു. ഇ കെ ഹുസൈന്‍ മുസ്‌ലിയാര്‍ പറമ്പില്‍, ഹാഫിള് അബൂബക്കര്‍ സഖാഫി, സി എം മുഹമ്മദ് അബൂബകര്‍ സഖാഫി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം നടന്നു. വൈകീട്ട് നടന്ന ശാദുലി റാത്തീബിന് സി പി ശാഫി സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി മമ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day