|    Jan 17 Tue, 2017 6:53 pm
FLASH NEWS

മടവൂരില്‍ പനി പടരുന്നു; പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറില്ല

Published : 1st July 2016 | Posted By: SMR

കല്ലമ്പലം: മടവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഡെങ്കിപ്പനി, ചെള്ളുപനി, പകര്‍ച്ചപ്പനി എന്നിവ പടര്‍ന്നുപിടിക്കുന്നു. ഗ്രാമപ്പഞ്ചായത്തിലെ ചാലാംകോണം ഗവ. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടറില്ലാത്തതിനാല്‍ ഇവിടെ എത്തുന്ന രോഗികള്‍ക്കു ചികില്‍സ ലഭിക്കുന്നില്ല. ദിവസേന നൂറിലധികം പേരാണ് ഇവിടെ ചികില്‍സ തേടിയെത്തി ചികില്‍സ കിട്ടാതെ മടങ്ങുന്നത്. പിഎച്ച്‌സിയിലുണ്ടായിരുന്ന ഡോക്ടര്‍ സ്ഥലം മാറിപ്പോവുകയും പകരം നിയമിച്ച ഡോക്ടര്‍ ഡ്യൂട്ടിക്ക് എത്താത്തതുമാണ് ഡോക്ടര്‍ ഇല്ലാത്ത അവസ്ഥ ഉണ്ടാകാന്‍ കാരണം.
നേരത്തെ കേശവപുരം സിഎച്ച്‌സിയില്‍ നിന്ന് ആഴ്ചയില്‍ രണ്ടുമൂന്നു ദിവസം ഡോക്ടര്‍ വരുമായിരുന്നു. ഇപ്പോള്‍ കേശവപുരത്തു നിന്നു ഡോക്ടര്‍ വരുന്നില്ല. പഞ്ചായത്ത് പ്രദേശത്തു ഡെങ്കിപ്പനി ബാധിച്ചു രണ്ടു പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ് തന്നെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാലാംകോണം ഗവ. പിഎച്ച്‌സിയില്‍ പനിചികില്‍സ ഉറപ്പാക്കുന്നതിനു ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക