|    Oct 18 Thu, 2018 11:20 pm
FLASH NEWS

മടവീഴ്ച; സി ബ്ലോക്കില്‍ കൃഷി പ്രതിസന്ധിയില്‍

Published : 11th September 2017 | Posted By: fsq

 

കുട്ടനാട്: മടവീഴ്ച ഭീഷണിമൂലം സി ബ്ലോക്ക് കായല്‍ പാടശേഖരത്ത് കൃഷി പ്രതിസന്ധിയില്‍. പൈല്‍ ആന്റ് സ്ലാബ് സമ്പ്രദായത്തില്‍ കുട്ടനാട് പാക്കേജില്‍പെടുത്തി നിര്‍മിച്ച പാടശേഖരത്തിന്റെ പുറം ബണ്ട് തകര്‍ന്ന സ്ഥിതിയാണ് ഇപ്പോള്‍.2010ല്‍ കുട്ടനാട് പാക്കേജില്‍ പെടുത്തി പാടശേഖരത്തിന്റെ ആറര കിലോമീറ്റര്‍ ചുറ്റളവില്‍ പുറംബണ്ട് നിര്‍മിക്കുന്നതിന് 22 കോടിയോളം രൂപ ചെലവഴിച്ചിരുന്നു.പദ്ധതി നടപ്പാക്കുന്ന  വേളയില്‍ തന്നെ പ്രവര്‍ത്തി സംബന്ധിച്ച അപാകതകള്‍ കര്‍ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതര്‍ ഗൗരവത്തിലെടുത്തിരുന്നില്ല. ഏറെ ഒഴുക്കും ആഴവുമുള്ള ഇവിടെ പുറംബണ്ട് നിര്‍മിക്കുമ്പോള്‍ എടുക്കേണ്ടിയിരുന്ന യാതൊരു മുന്‍കരുതലുമില്ലാതെയാണ് ബണ്ട് നിര്‍മിച്ചിരിക്കുന്നത്. പ്രവര്‍ത്തി പൂര്‍ത്തിയാക്കിയതിനു തൊട്ടുപുറകെ രണ്ട് തവണ പാടത്ത് മടവീണിരുന്നു. ഇപ്പോള്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പൈലുകളും സ്ലാബുകളും തകര്‍ന്ന്് വെള്ളം കയറുകയാണ്. 640 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തെ കര്‍ഷകരില്‍ ഏറെയും ചെറുകിട കര്‍ഷകരും പാട്ട കര്‍ഷകരുമാണ്. അധികൃതര്‍ പുറംബണ്ടിന്റെ അറ്റകുറ്റപണി നടത്തിയില്ലെങ്കില്‍ പാടം മട വീഴാനുള്ള സാഹചര്യമുണ്ടെന്നും ഏറെ കാലമായ് കൃഷി മുടങ്ങി കിടക്കുന്ന ഡി ബ്ലോക്ക് പുത്തനാറായിരംപാടശേഖരത്തിന്റെ ഗതിയാവുമെന്നും പാടശേഖരസമിതി സെക്രട്ടറി  പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss